
ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോള്‍ ഇന്ത്യ അറിയപ്പെടുന്ന ഗായികയായി മാറിയ റാണു മണ്ഡലിനെ വളരെ ആശ്ചര്യത്തോടെയാണ് എല്ലാവരും സമീപിക്കുന്നത്. ബംഗാളിലെ റാണാഘട്ടിലെ റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോമിലിരുന്ന് ലത മങ്കേഷ്കറുടെ ഗാനം ആലപിച്ചതോടയാണ് ഈ തെരുവു ഗായിക സോഷ്യല്‍ മീഡിയയിൽ താരമായി മാറിയത്.
View this post on Instagram
ഒറ്റ ഗാനം കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ റാണു കേരളത്തിലും എത്തിയിരിക്കുന്നു. ‘കോമഡി സ്റ്റാര്‍സ്’ എന്ന ചാനല്‍ പരിപാടിയില്‍ അതിഥിയായാണ് റാണു എത്തിയത്. അടുത്ത് കിട്ടിയപ്പോള്‍ റാണുവിനെക്കൊണ്ട് ‘എല്ലാരും ചൊല്ലണ്’ എന്ന പഴയ ഗാനം പാടിക്കാനുള്ള ശ്രമം ഗായിക റിമി ടോമി പങ്കുവെച്ചിട്ടുണ്ട്. ‘താന്‍ സ്റ്റേജില്‍ പാടിക്കോളാം’ എന്നായിരുന്നു റാണുവിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി.
Post Your Comments