CinemaGeneralKollywoodLatest NewsNEWS

സംവിധായകൻ സാമി ഉദ്ദേശിച്ചതൊന്നും നടന്നില്ല ; കൈകൾ ഇടയ്ക്ക് സോപ്പിട്ട് കഴുകുന്നത് നല്ലതാണെന്ന്  വിജയ് ആരാധകർ

അണുക്കൾ പകരാതെയിരിക്കാൻ ഈ രീതി ഉപയോഗിക്കാവുന്നതാണ്

ആരാധകർക്ക് കൈ നൽകിയ ശേഷം വിജയ് കൈകൾ ഡെറ്റോൾ ഉപയോഗിച്ച് കഴുകുമെന്ന സംവിധായകൻ സാമിയുടെ പ്രസ്താവന വിവാദമായി മാറിയിരിക്കുകയാണ്.

ആരാധകർക്ക് കൈകൊടുത്തതിന് ശേഷം കൈകൾ ഡെറ്റോൾ ഒഴിച്ചു കഴുകുന്നത് നല്ല ശീലമല്ലേ എന്നാണ് വിജയ് ആരാധകർ ചോദിക്കുന്നത്. അതൊരു വലിയ തെറ്റാണോ എന്നും അവർ ചോദിക്കുന്നു. ഡൊക്ടർമാരും നഴ്സുമാരും രോഗികളെ പരിചരിച്ച ശേഷം കൈകൾ കഴുകാറുണ്ട്. അത് അവരുടെ മാത്രം ശുചിത്വത്തിനോ സുരക്ഷയ്ക്കോ വേണ്ടിയല്ല, അടുത്തതായി വരുന്ന രോഗിക്ക് കൂടി രോഗം പകരാതിരിക്കാനാണ്. അതേ രീതി തന്നെയാണ് വിജയ്‍യും ചെയ്തതെന്ന് ഫാൻസ് പറയുന്നു.

ഇടയ്ക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നത് എല്ലാവരും ശീലമാക്കേണ്ടതാണെന്നും ഇവർ പറയുന്നു. അണുക്കൾ പകരാതെയിരിക്കാൻ ഈ രീതി ഉപയോഗിക്കാവുന്നതാണ്. ആ ഉദ്ദേശത്തിലാകും വിജയും ചെയ്തതെന്ന് സോഷ്യൽ മീഡിയ പറയുന്നു.

പൊതുചടങ്ങുകളിലും വേദികളിലും മറ്റും പങ്കെടുക്കുമ്പോൾ നിരവധി ആളുകൾക്ക് കൈ നൽകേണ്ടി വരും. വരുന്ന പലരും പല സാഹചര്യത്തിൽ ജീവിക്കുന്നവരാണ്. ആരോഗ്യവും ശുചിത്വവും പാലിക്കാൻ വിജയ് ചെയ്യുന്ന രീതിയെ വിമർശിക്കാതെ അതിനെ സപ്പോർട്ട് ചെയ്യുകയാണ് വേണ്ടതെന്ന് ദളപതി ഫാൻസ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button