CinemaGeneralLatest NewsMollywoodNEWS

ഇൻസ്റ്റഗ്രാമിൽ തരംഗമായി താരസുന്ദരിയുടെ അനിയത്തി

ഫാഷന്‍ ഡിസൈനറായ റേച്ചൽ മാണിയുടെ വസ്ത്രങ്ങളിലാണ് ആരാധകരുടെ കണ്ണുകള്‍ എപ്പോഴും ഉടക്കാറ്.

മലയാളികൾക്ക് സുപരിചിതയായ നടിയും മോഡലും അവതാരികയുമൊക്കയാണ് പേർളി മാണി.  ബിഗ് ബോസ് എന്ന ഷോയിലൂടെ വന്ന് ശ്രീനിഷ് അരവിന്ദിനെ പ്രണയിച്ച് വിവാഹം കഴിച്ചതോടെയാണ് പേളിയുടെ സഹോദരി റേച്ചൽ മാണിയെ സോഷ്യൽ മീഡിയ ശ്രദ്ധിച്ച് തുടങ്ങിയത്.

ഇൻസ്റ്റഗ്രാമിൽ സജീവമാണ് താരം. പേർളിയെ സഹോദരി കടത്തി വെട്ടുമോ എന്ന സംശയത്തിലാണ് ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകള്‍ കണ്ട ആരാധകര്‍ ചോദിക്കുന്നത്. റേച്ചല്‍ മാണി പങ്കു വയ്ക്കുന്ന ചിത്രങ്ങളൊക്കെ ഇന്‍സ്റ്റാഗ്രാമില്‍ വളരെപ്പെട്ടന്ന് തന്നെ തരംഗമാകറുണ്ട്. ഫാഷന്‍ ഡിസൈനറായ റേച്ചൽ മാണിയുടെ വസ്ത്രങ്ങളിലാണ് ആരാധകരുടെ കണ്ണുകള്‍ എപ്പോഴും ഉടക്കാറ്.

ഈ അടുത്ത് പേര്‍ളിയുടെ ഒരു സാരിയിലുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. താരം പൂര്‍ണിമയെപ്പോലെ ഡിസൈനിങ് രംഗത്തേക്ക് കടന്നോ എന്നായിരുന്നു ആരാധകരുടെ സംശയം. റേച്ചലിന്റെ ഒപ്പം പേളിയും ആ മേഖലയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് ആരാധകർ പറയുന്നത്.

shortlink

Post Your Comments


Back to top button