CinemaGeneralLatest NewsMollywoodNEWS

ആ 18 കാരി ഇന്ന് ഒരുപാട് മാറിപ്പോയി; 22 വർഷത്തെ ഓർമകളുമായി – പൂർണിമ ഇന്ദ്രജിത്ത്

22 വർഷം മുമ്പ് തന്റെ മുഖചിത്രം കവർ ആയി വന്ന ‘വനിത’ മാസികയാണ് താരം പങ്കുവെച്ചിരിക്കുന്നത്

അന്നും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പൂർണിമ ഇന്ദ്രജിത്ത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം താരം എത്തിയ ചിത്രമായിരുന്നു ‘വൈറസ്’. മികച്ച പ്രേക്ഷക പിന്തുണയാണ് ചിത്രത്തിലൂടെ പൂർണിമയ്ക്ക് ലഭിച്ചത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ പഴയ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. 22 വർഷം മുമ്പ് തന്റെ മുഖചിത്രം കവർ ആയി വന്ന ‘വനിത’ മാസികയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതിനൊപ്പം ഓർമ തുളുമ്പുന്ന ഒരു കുറിപ്പും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

1997 കാലഘട്ടത്തിൽ കേരളത്തിലെ മുൻനിര ക്യാമറമാനിൽ ഒരാളായ രാജൻ പേൾ പകർത്തിയ ചിത്രമാണ്.

 

 

View this post on Instagram

 

So I found this pic today and then I thought what a precious pic to do a throwback post ! Taken when I was all of 18 doing my first year in college, this was captured way back in 1997. That’s a 22 year long journey since this cover picture. The pre social media the pre smart phone Poornima Mohan! I still remember what my thoughts were when I sat in front of that camera trying to blink my heavily glued eyelashes while I was attempting my best pose. It was shot by one of the leading photographers of the time named Rajan Paul. He had briefed me about how much of a task it is to break through the cover of Vanitha, and what a significant step it can be. I vividly remember the curious 18 year old already imagining the compliments and the applause that will come my way once am on cover, that first step into a world which has been a dream and a drive ever since I remember. Dreams are real ♥️ I am where ever I am today because i dreamed of it …so go ahead and dream big !!! Ps: Those are my real nails ? Photographer: @rajanpaulacademy Rajanpaul Magazine : @vanithaofficial HMU & Styling by Me (Slow clap for my innovative bindhi ) Wardrobe & Jewellery courtesy : Mom That strap watch( if you can see )was my father’s gift when I joined college that year !

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on

“അന്നെനിക്ക് 18 വയസ്സ്. കോളജിൽ ആദ്യ വർഷം. 22 വർഷം കഴിഞ്ഞിരിക്കുന്നു. സോഷ്യൽ മീഡിയക്കും സ്മാർട്ട് ഫോണിനും മുൻപുള്ള പൂർണിമ മോഹൻ. കനത്തിൽ വരച്ച കൺപീലികൾ അനക്കി ക്യാമറക്കു മുൻപിൽ ഇമ ചിമ്മാൻ ശ്രമിച്ച എന്നെക്കുറിച്ചുള്ള ഓർമകൾ ഇപ്പോഴുമുണ്ട്,” പൂർണ്ണിമ കുറിക്കുന്നു.

‘സിനിമയിലേയ്ക്കുള്ള എന്റെ ആദ്യ ചുവടുവയ്പ്പായിരുന്നു അത്. സ്വപ്നങ്ങള്‍ യാഥാർഥ്യമാകുന്ന സമയം. ഇന്ന് ഞാൻ ഇവിടെ വരെ എത്തിയതും സ്വപ്നം കണ്ടുതന്നെയാണ്. വലിയ സ്വപ്നങ്ങൾ കാണൂ. ഒരുകാര്യം ചിത്രത്തിലെ ആ നഖം യഥാർഥത്തിൽ എന്റേത് തന്നെയാണ്.’–പൂർണിമ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button