CinemaGeneralLatest NewsMollywoodNEWS

പുട്ട് ഉണ്ടാക്കുന്ന കാര്യത്തില്‍ ഇഷ തല്‍വാര്‍ മലയാളികളെ കടത്തിവെട്ടും ; വീഡിയോ കാണാം

പഞ്ചാബി സുന്ദരിയാണെങ്കിലും ഇപ്പോള്‍ തനി മലയാളിയാണ് ഇഷ തൽവാർ

തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ എത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ്  ഇഷ തല്‍വാര്‍. പിന്നീട് നിരവധി കഥാപാത്രങ്ങളാണ് താരം അവതരിപ്പിച്ചത്. പഞ്ചാബി സുന്ദരിയാണെങ്കിലും ഇപ്പോള്‍ തനി മലയാളിയാണ് ഇഷ തൽവാർ.

 

ഇപ്പോഴിതാ സോഷ്യല്‍ മീഡിയ പേജിലൂടെ ഇഷ പുറത്ത് വിട്ട വീഡിയോ ജനശ്രദ്ധ നേടിയിരിക്കുകയാണ്. മലയാളികളുടെ ഇഷ്ടപ്പെട്ട പ്രഭാത ഭക്ഷണമായ പുട്ട് ഉണ്ടാക്കാന്‍ പഠിക്കുന്ന ഇഷയുടെ വീഡിയോ ആണ് പുറത്ത് വന്നത്. ഒരു സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു ഇഷ പുട്ട് ഉണ്ടാക്കാന്‍ പഠിച്ചത്. കേരളത്തിന്റെ തനതായ ഭക്ഷണമാണ് പുട്ട്. വിചാരിക്കുന്നത് പോലെ അത്ര എളുപ്പമുള്ള പണിയല്ല പുട്ട് ഉണ്ടാക്കുന്നതെന്നും ഉടന്‍ തന്നെ ഇത് ഉണ്ടാക്കാന്‍ താന്‍ പഠിക്കുമെന്നും ഇഷ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button