ഇന്ത്യന്‍ സിനിമയുടെ പ്രൊഫൈലില്‍ തന്നെ തന്‍റെതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് സിദ്ധിഖ്. ‘ലേഡീസ് & ജെന്റില്‍മാന്‍’ എന്ന ചിത്രത്തിന് ശേഷം സിദ്ധിഖ് വീണ്ടുമൊരു മോഹന്‍ലാല്‍ ചിത്രവുമായി ആരാധകരുടെ മുന്‍പിലേക്ക് എത്തുകയകയാണ്. ചിത്രം ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തും. ‘ലേഡീസ് & ജെന്റില്‍മാന്‍’ എന്ന ചിത്രത്തിന്റെ വലിയ പരാജയത്തിനു പരിഹാരം കാണാനാകും ഇത്തവണ മോഹന്‍ലാലിനെയും കൂട്ടിയുള്ള സിദ്ധിഖിന്റെ വരവ്. കാലത്തിനൊത്തു മാറാത്ത കഥ പറച്ചില്‍ രീതിയാണ് സിദ്ധിഖിന് വിനയാകുന്നത്.അവസാനമായി ചെയ്ത ഫുക്രി തിയേറ്ററില്‍ പരാജയം ഏറ്റുവാങ്ങിയ സിനിമയായിരുന്നു. തണുപ്പന്‍ മട്ടിലുള്ള ചിത്രത്തിന്റെ നരേഷന്‍ പ്രേക്ഷകര്‍ക്ക് സ്വീകാര്യമായില്ല. ‘റാംറാവു സ്പീക്കിങ്ങും’ ‘ഗോഡ്ഫാദറു’മൊക്കെ അന്നത്തെ കാലത്തെ പുതുമയുള്ള കഥ പറച്ചില്‍ രീതിയായിരുന്നുവെങ്കില്‍ പുതിയ കാലഘട്ടത്തില്‍ ആവര്‍ത്തന വിരസത സൃഷ്ടിച്ചു വലിയ ക്യാന്‍വാസില്‍ പതിവ് കഥ പറയാനാണ് തന്റെ സിനിമയിലൂടെ ശ്രമിക്കുന്നത്.
ജനപ്രിയനായ മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡിനെ കൃത്യമായി ഉപയോഗപ്പെടുത്തിയാല്‍ സിദ്ധിഖിന് ‘ഭാസ്കര്‍ ദി റാസ്കല്‍ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം വലിയ ഒരു വിജയം നേടിയെടുക്കാം.ആശയപരമായി നായികയ്ക്ക് വേണ്ടി നായകന്‍ ഗുണ്ടാ സംഘര്‍ഷം പറയുന്ന ഭാസ്കര്‍ ദി റാസ്കല്‍ സ്ഥിരം കൊമെഴ്സിയല്‍ ചേരുവയായിരുന്നുവെങ്കിലും അവതരണത്തിലെ വേഗം ചിത്രത്തിന് ആരാധകരെ സൃഷ്ടിച്ചിരുന്നു. മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരമാവുമായി അവസാനം ഒന്നിച്ച ‘ലേഡീസ് & ജെന്റില്‍മാന്‍’റെ പരാജയം മറക്കപ്പെടാന്‍ ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ‘ബിഗ് ബ്രദര്‍’ എന്ന പുതിയ ചിത്രത്തിന് കഴിയും എന്നാണ് ആരാധകരുടെയും വിശ്വാസം. വലിയ താരനിര അണിനിരക്കുന്ന ചിത്രം ഹ്യൂമറിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമയാണ്. സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
Post Your Comments