മലയാളത്തിന്റെ പ്രിയ നടിയും നര്‍ത്തകിയുമാണ് ലക്ഷ്മി ഗോപാലസ്വാമി. കഴിഞ്ഞ ദിവസം കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ടൗണ്‍ ഹാളില്‍ താരത്തിന്റെ നൃത്തം ഉണ്ടായിരുന്നു. മനോഹരമായ ചുവടുകളിലൂടെ ആസ്വാദകരെ ആനന്ദിപ്പിച്ച നടിയുടെ നൃത്തത്തിനിടയില്‍ രസംകൊല്ലിയായി ഒരു സംഭവം ഉണ്ടായി. അതിനെക്കുറിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു.
നൃത്തത്തിനിടയില്‍ താരത്തിന്റെ കാലില്‍ ഒരു ഇരുമ്പാണികൊണ്ടു മുറിഞ്ഞു. സദസ്യരോട് ക്ഷമ ചോദിച്ചു കൊണ്ട് നൃത്തം താല്‍ക്കാലികമായി നിര്‍ത്തിവച്ച ലക്ഷ്മി ആണിക്കായി തിരഞ്ഞു. സംഘാടനകര്‍ വന്ന് ആണി നീക്കം ചെയ്യുന്നത് വരെ അവര്‍ കാത്തു നിന്നു. മുറിവ് വകവയ്ക്കാതെ താരം വീണ്ടും ചുവടു വച്ചു.
അജിത്ത് പനച്ചിക്കലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
വേദനയിലും ചുവട് പിഴക്കാതെ…
കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ടൗണ്‍ ഹാളില്‍ നടന്ന നൃത്തോത്സവവേദി. ചലച്ചിത്രതാരം ലക്ഷ്മി ഗോപാലസ്വാമി നൃത്തം അവതരിപ്പിക്കുന്നതിനിടെ വേദിയില്‍ നിന്നും കാലില്‍ ചെറിയ ഇരുമ്പാണി തറച്ച് കയറി മുറിവേറ്റപ്പോള്‍ സദസിനോട് ക്ഷമ ചോദിച്ച ശേഷം ആണി പരതുന്നു. ഏറെ നേരത്തെ പരിശോധനക്ക് ശേഷം കണ്ടെത്തിയ ആണി സംഘാടകര്‍ പ്ലെയര്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നു. മുറിവ് വകവെയ്ക്കാതെ വലത് കാലിലെ തള്ളവിരലില്‍ ബാന്‍ഡേജ് ഒട്ടിച്ച ശേഷം വീണ്ടും നൃത്തം.
Post Your Comments