CinemaGeneralKollywoodLatest NewsNEWS

ആരാധകർക്കു കൈ കൊടുത്ത ശേഷം ഡെറ്റോൾ ഉപയോഗിക്കുന്ന സൂപ്പർതാരം: ഇളയ ദളപതിക്കെതിരെ വിവാദപ്രസ്തവാനുമായി സംവിധായകൻ

ഉയിർ, ആദി, മൃഗം, കങ്കാരു തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് സാമി

തമിഴ് സൂപ്പർതാരം ഇളയ ദളപതി വിജയ്ക്കെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ സാമി.  ആരാധകർക്ക് കൈ കൊടുത്ത ശേഷം ഡെറ്റോൾ ഉപയോഗിച്ച് വിജയ് കൈ കഴുകാറുണ്ടെന്നാണ് സംവിധായകന്റയെ വെളിപ്പെടുത്തൽ. ഇത് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും ജീവിതത്തിലും വിജയ് നല്ലൊരു നടനാണെന്നും സാമി പറഞ്ഞു. രജനികാന്തിനെപ്പോലെ അഭിനയിക്കുക മാത്രമാണ് ചെയ്യേണ്ടതെന്നും ദയവ് ചെയ്ത് വാ തുറക്കരുതെന്നും സാമി പറയുന്നു.

സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന വിഡിയോയിലാണ് സംവിധായകന്റയെ വിവാദ പ്രതികരണം.  ഉയിർ, ആദി, മൃഗം, കങ്കാരു തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് സാമി. വിജയ്‌യുടെ പുതിയ ചിത്രം ബിഗിലിന്റയെ ഓഡിയോ ലോഞ്ചിൽ താരം നടത്തിയ പ്രസംഗത്തെയും സാമി കുറ്റപ്പെടുത്തി.  ഒരാള്‍ എവിടെ ഇരിക്കണമെന്ന് തീരുമാനിക്കുന്നത് ദൈവമാണെന്നും അതിനെക്കുറിച്ച് പറയാൻ വിജയ് ആരുമല്ലെന്നും സാമി പറഞ്ഞു.

നിങ്ങൾ ജീവിതത്തിൽ വലിയ നടനാണ്. വർഷാവർഷം നിങ്ങൾ ആരാധകർക്കൊപ്പം ഫോട്ടോഷൂട്ട് നടത്താറുണ്ട്. എൻ നെ‍ഞ്ചിൽ കുടിയിറിക്കും മക്കളേ എന്നാണ് അവരെ വിശേഷിപ്പിക്കുന്നതും. ഇവര്‍ക്കൊപ്പം നിന്ന് ഫോട്ടോയും എടുത്ത് കൈയ്യും കൊടുക്കുന്ന നിങ്ങൾ അകത്തുചെന്ന് ഡെറ്റോൾ ഉപയോഗിച്ച് ആ കൈ കഴുകുന്നു. ഇത് ഞാൻ തന്നെ കണ്ടിട്ടുളളതാണ്. ഇതാണ് നിങ്ങളുടെ യഥാർഥ അഭിനയം.’

‘എന്തു മേന്മകൊണ്ടാണ് 50 കോടി രൂപ നിങ്ങൾ പ്രതിഫലം വാങ്ങുന്നത്. 60 ദിവസം അഭിനയിക്കുന്നു. 50 കോടി ശമ്പളം മേടിക്കുന്നു. എല്ലാം ബ്ലാക്ക് മണിയായി സൂക്ഷിക്കുന്നു. ഇങ്ങനെയുള്ള ആൾ ജനങ്ങളെ പറ്റിക്കുകയാണ്. എത്രനാൾ തമിഴ്നാടിനെ പറ്റിക്കും. ദയവ് ചെയ്ത സ്റ്റേജിൽ എത്തി ആളുകളെ പറ്റിക്കരുത്.’–സാമി പറഞ്ഞു.

സംവിധായകൻ സ്വാമിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് വിജയ് ആരാധകരിൽ നിന്നും ഉയർന്നുവരുന്നത്. സിനിമ ഇല്ലാത്ത സാഹചര്യത്തിൽ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയാണ് സംവിധായകന്റെ ലക്ഷ്യമെന്നാണ് ആരാധകർ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button