CinemaGeneralKollywoodLatest NewsNEWS

വല്ലാത്തൊരവസ്ഥയിലൂടെയായിരുന്നു ആ സമയത്ത് കടന്നുപോയത്, മദ്യപാനം നിര്‍ത്തിയതിനെക്കുറിച്ച്‌ വെളിപ്പെടുത്തി ശ്രുതി ഹാസൻ

മൈക്കല്‍ കോര്‍സലെയുമായി പ്രണയത്തിലാണെന്ന് താരപുത്രി പറഞ്ഞിരുന്നുവെങ്കിലും ഇടയ്ക്ക് വെച്ച്‌ ഇരുവരും വേർപിരിഞ്ഞിരുന്നു.

തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ ഒരു പോലെ ആരാധകരുള്ള താരമാണ് ശ്രുതി ഹാസൻ . അഭിനയത്തിലും പാട്ടിലും എല്ലാം തനിക്ക് കഴിവുണ്ടെന്നും ശ്രുതിഹാസൻ ഇതിനോടകം തന്നെ  തെളിയിച്ചിരുന്നു. സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ സ്വന്തം നിലപാടുകളും ശ്രുതി ഹാസന്‍ വ്യക്തമാക്കാറുണ്ട്.

സിനിമയിലെത്തി അധികകാലം കഴിയുന്നതുനിടയില്‍ത്തന്നെ ഗോസിപ്പ് കോളങ്ങളിലും ശ്രുതി സ്ഥാനം പിടിച്ചിരുന്നു. മൈക്കല്‍ കോര്‍സലെയുമായി പ്രണയത്തിലാണെന്ന് താരപുത്രി പറഞ്ഞിരുന്നുവെങ്കിലും ഇടയ്ക്ക് വെച്ച്‌ ഇരുവരും വേർപിരിഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ മദ്യപാന ശീലം മാറ്റിയതിനെക്കുറിച്ച്‌ തുറന്ന് പറയുകയാണ് താരം.

വിസ്‌കി കഴിക്കാനിഷ്ടപ്പെടുന്നയാളാണ് താന്‍. ഇടയ്ക്കിടയ്ക്ക് കഴിക്കാറുമുണ്ട്. എന്നാല്‍ ഇടയ്ക്ക് വെച്ച്‌ ഈ ശീലം നിര്‍ത്താനായി തീരുമാനിക്കുകയായിരുന്നു. അതോടെ താന്‍ മാറുകയായിരുന്നു. ഇത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും ഇതേക്കുറിച്ച്‌ മറ്റുള്ളവരുമായി സംസാരിക്കേണ്ടെന്നും തീരുമാനിച്ചിരുന്നു. വല്ലാത്തൊരവസ്ഥയിലൂടെയായിരുന്നു താന്‍ ആ സമയത്ത് കടന്നുപോയിരുന്നതെന്നും ശ്രുതി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button