
രാം ഗോപാൽ വർമ അവതരിപ്പിക്കുന്ന പുതിയ തെലുങ്ക് ചിത്രം ബ്യൂട്ടിഫുളിന്റെ ട്രെയിലർ പുറത്തിറങ്ങി. അമിതമായ ഗ്ലാമർ രംഗങ്ങളാണ് ട്രെയിലറിൽ നിറഞ്ഞ് നിൽക്കുന്നത്. അഗസ്ത്യ മഞ്ജു സംവിധാനം ചെയ്യുന്ന ചിത്രം രംഗീല സിനിമയെ അനുസ്മരിപ്പിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്. ഇത് രംഗീലയുടെ രണ്ടാം ഭാഗം പോലെയാണെന്ന് ട്രെയിലർ ട്വീറ്റ് ചെയ്ത് രാം ഗോപാൽ വർമ പറഞ്ഞിരുന്നു.
പാർത് സുരിയും നൈനാ ഗാംഗുലിയുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ ട്രെയിലറിനു നേരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ആർജിവി ഈയിടെയായി മോശം സിനിമകള്‍ മാത്രമാണ് ഒരുക്കുന്നതെന്നും ഇതൊരു ബിഗ്രേഡ് സിനിമ പോലുണ്ടെന്നും വിമർശകർ പറയുന്നു.
Post Your Comments