
കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയായ കൂടത്തായി ഇനി വെള്ളിത്തിരയിലും. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന സിനിമകള്‍ക്ക് മലയാള സിനിമയിൽ എന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. മോഹന്‍ലാലായിരിക്കും ഈ ചിത്രത്തില്‍ നായകവേഷത്തില്‍ എത്തുന്നതെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുക. ഫെബ്രുവരിയിലായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു. സിനിമയുടെ കഥ, തിരക്കഥ, സംവിധാനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
എന്നാൽ ചിത്രത്തിൽ നായകനായി മോഹന്‍ലാൽ എത്തുമ്പോള്‍ വില്ലത്തിയായി ആരായിരിക്കും എത്തുന്നതെന്നാണ് കൂടുതല്‍ പേരും ചോദിക്കുന്നത്. അത്ര പരിചിതമല്ലാത്ത അഭിനേത്രികളിലൊരാള്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നന്നായിരിക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. ചിത്രത്തിന്റയെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments