ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസില്‍ പെപ്പെ ആയും സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ജേക്കബ് ആയും മലയാളികളുടെ മനസ്സില്‍ ചേക്കേറിയ താരമാണ് ആന്റണി വര്‍ഗീസ്. ഇപ്പോഴിതാ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന ജല്ലിക്കട്ട് ചിത്രത്തിലുൾപ്പെടെ തമിഴിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ആന്റണി വര്‍ഗീസ്. തന്റയെ പതിനഞ്ചാമത്തെ വയസ്സില്‍ മൈസൂരില്‍ അച്ഛനാവാന്‍ പോയ വ്യക്തിയാണ് ആന്റണി വര്‍ഗീസ്.
എന്നാൽ, സെമിനാരിയിലെ ചിട്ടകളൊന്നും ആന്റണിക്ക് പിടിച്ചില്ല. അപ്പോള്‍ തന്നെ അതെല്ലാം ഉപേക്ഷിച്ച് നാട്ടിലേക്ക് വണ്ടി കയറി. സിനിമ എന്ന ലക്ഷ്യത്തിനുവേണ്ടി പഠിത്തം പാതിവഴിയില്‍ ഉപേക്ഷിച്ചപ്പോള്‍ അദ്ദേഹത്തിന് സിംഗപ്പൂരില്‍ വലിയ ശമ്പളത്തില്‍ ഒരു ജോലി ലഭിച്ചു. സിനിമയ്ക്കുവേണ്ടി പഠിത്തം വേണ്ടെന്നുവച്ച അദ്ദേഹത്തിന് ആ ജോലിയും വേണ്ടെന്നുവയ്ക്കാന്‍ അത്ര പ്രയാസമുണ്ടായിരുന്നില്ല. അങ്ങനെ ഒരു സാഹചര്യത്തിലാണ് ആന്റണി ലിജോയെ പരിചയപ്പെടുന്നതും. ആ സൗഹൃദം ഇന്ന് ജെല്ലിക്കെട്ട് വരെ എത്തി നില്‍ക്കുകയാണ്.
Post Your Comments