തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയില്‍ എംജി രാമചന്ദ്രനായി അരവിന്ദ് സ്വാമി എത്തുന്നു. ‘തമിഴില്‍ ‘തലൈവി’ എന്നും ഹിന്ദിയില്‍ ‘ജയ’ എന്നും പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് എ എല്‍ വിജയ് ആണ്. കങ്കണ റണാവത്താണ് ചിത്രത്തിൽ കേന്ദ്ര കഥാപത്രത്തെ അവതരിപ്പിക്കുന്നത്.
‘മണികര്‍ണിക: ദ ക്യൂന്‍സ് ഓഫ് ഝാന്‍സി’യെന്ന ഐതിഹാസിക ചിത്രത്തിന്റെ വിജയത്തിനു പിന്നാലെയാണ് മുന്‍ തമിഴ് നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജീവിതം സ്ക്രീനില്‍ അവതരിപ്പിക്കാന്‍ കങ്കണ ഒരുങ്ങുന്നത്. ഒരു മുഖ്യധാര സിനിമയ്ക്ക് ഇണങ്ങിയ മികച്ചൊരു ആശയമാണ് ജയലളിതയുടെ ജീവിതമെന്നും ഈ പ്രൊജക്റ്റിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നുമായിരുന്നു ചിത്രത്തെ കുറിച്ച് കങ്കണ പറഞ്ഞു.
വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത്. നിര്‍മ്മാണം വിഷ്ണു വര്ദ്ധന് ഇന്ദൂരി, ശൈലേഷ് ആര് സിംഗ്. നീരവ് ഷാ ഛായാഗ്രഹണവും ജി വി പ്രകാശ് സംഗീതവും നിര്‍വ്വഹിക്കും.
Post Your Comments