തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത് ആദ്യമായി നായകനായി അഭിനയിച്ച ചിത്രമാണ് 1978ൽ റിലീസായ ഭൈരവി. ചിത്രത്തിന്റയെ നിർമാതാവ് കലൈഗ്നനാമിനായിരുന്നു. ഇപ്പോഴിതാ ഇദ്ദേഹത്തിന് ഒരു കോടി രൂപയുടെ വീട് സമ്മാനിച്ചിരിക്കുകയാണ് സൂപ്പർസ്റ്റാർ രജനികാന്ത്.
സ്വന്തമായി ഒരു വീടുപോലുമില്ലാത്ത അവസ്ഥയിലായിരുന്നു കലൈഗ്നനാം. എം. ഭാസ്ക്കർ സംവിധാനം ചെയ്ത ഭൈരവിയാണ് രജനികാന്തിന് സൂപ്പർസ്റ്റാർ പട്ടം നേടി നൽകിയത്. തന്നെ സൂപ്പർസ്റ്റാറാക്കിയ നിർമാതാവിന്റെ അവസ്ഥ നടൻ ശിവകുമാർ വഴി അറിഞ്ഞ താരം ഒരു കോടി രൂപയുടെ വീട് അദ്ദേഹത്തിന് സമ്മാനിക്കുകയായിരുന്നു.
Post Your Comments