GeneralSongs

വിദ്യാരംഭത്തിന്റെ വിജയദശമി നാളില്‍ ജപിക്കാം ദേവീസ്തുതി

വിദ്യാരംഭത്തിന് ശേഷം മാതാപിതാക്കൾ സരസ്വതീ സ്തുതി ജപിക്കുന്നത് നല്ലതാണ്.

അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിക്കുന്ന വിജയദശമി നാള്‍. ഈ വിജയദശമി ദിനത്തിൽ രാവിലെ 06.55 മുതൽ വൃശ്ചിക രാശി തീരുന്ന 11.08 വരെ പൂജ എടുപ്പിനും വിദ്യാരംഭത്തിന് ഉത്തമമാണ് . വിദ്യാരംഭത്തിന് ശേഷം മാതാപിതാക്കൾ സരസ്വതീ സ്തുതി ജപിക്കുന്നത് നല്ലതാണ്.

സരസ്വതീ നമസ്തുഭ്യം

വരദേ കാമരൂപിണീ

വിദ്യാരംഭം കരിഷ്യാമി

സിദ്ധിർ ഭവതു മേ സദാ.

 

പത്മപത്ര വിശാലാക്ഷീ

പത്മകേസര വർണിനീ

നിത്യം പത്മാലയാം ദേവീ

സാ മാം പാതു സരസ്വതീ

 

അപർണാ നാമരൂപേണ

ത്രിവർണാ പ്രണവാത്മികേ

ലിപ്യാത്മ നൈകപഞ്ചാശ–

ദ്വർണാം വന്ദേ സരസ്വതീം

 

മുദ്രാപുസ്തക ഹസ്താഭ്യാം

ഭദ്രാസന ഹൃദിസ്ഥിതേ

പുരസ്സരേ സദാ ദേവീം

സരസ്വതി നമോസ്തു തേ

 

വന്ദേ സരസ്വതീം

ദേവീം ഭുവനത്രയമാതരം

യത്പ്രസാദാദൃതേ നിത്യം

ജിഹ്വാ ന പരിവർത്തതേ

shortlink

Related Articles

Post Your Comments


Back to top button