സുഡാനി ഫ്രം നൈജീരിയ’യിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ നടന് സാമുവല്‍ അബിയോള റോബിന്‍സണ്‍ അഭിനയത്തില്‍ നിന്നും പിന്‍വാങ്ങുന്നതായി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. ജീവിതത്തില്‍ നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്കൊപ്പമാണ് സിനിമകളില്ലാതെ ജീവിതം മടുത്ത ഘട്ടത്തില്‍ ആത്മഹത്യക്ക് വരെ ശ്രമിച്ചതിനെക്കുറിച്ച് താരം തുറന്നു പറയുന്നത്
താരത്തിന്റെ പോസ്റ്റ്
ഇന്ന് ഞാന്‍ അഭിനയ ജീവിതത്തില്‍ നിന്ന് വിരമിക്കുന്നു.കഴിഞ്ഞ വര്‍ഷം ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട കാലമായിരുന്നു.വിഷാദ രോഗം ബാധിച്ച് ജീവിതം തന്നെ മടുത്ത അവസ്ഥയിലായിരുന്നു. ആത്മഹത്യ ചെയ്യാനായി കയറും ആത്മഹത്യാക്കുറിപ്പും എല്ലാം ഞാന്‍ സൂക്ഷിച്ച് വെച്ചിരുന്നു. ഇതെന്റെ ജീവിതത്തിലെ അവസാന ഫോട്ടോയായേനെ. ഒരു നടനായതാണ് എന്നെ ഇതിലേക്ക് എത്തിച്ചത്.
മാതാപിതാക്കള്‍ മരണപ്പെട്ട 15 വയസ്സ് മുതല്‍ എന്റെ കാര്യങ്ങള്‍ സ്വന്തമായാണ് നോക്കുന്നത്. കഠിനാധ്വാനം കൊണ്ട് ചെറു പ്രായത്തിലേ വിജയങ്ങളും എനിക്ക് നേടാനായി. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ബോളിവുഡിലെ രാജ്കുമാര് സന്തോഷിയില്‍ നിന്നും എ.ഐ.ബിയില്‍ നിന്നും എനിക്ക് അവസരങ്ങള്‍ വന്നിരുന്നു. തമിഴിലെ വലിയതാരങ്ങളില്‍നിന്നും, നൈജീരിയന്‍ സിനിമകളില്‍നിന്നും, നിരവധി പരസ്യബ്രാന്‍ഡുകളില്‍ നിന്നെല്ലാമായി എനിക്ക് അവസരങ്ങള്‍ വന്നു.
എന്നാല്‍ ഇവയെല്ലാം എനിക്ക് നഷ്ടപ്പെട്ടു. രണ്‍വീര്‍ സിംഗിനൊപ്പമുള്ള രാജ്കുമാര് സന്തോഷിയുടെ പ്രൊജക്ട് അവര്‍ വേണ്ടെന്നു വെച്ചു. എഐബിയുടെ പ്രൊജക്ട് അതിലെ സംവിധായകനെതിരെ വന്ന ആരോപണങ്ങളാല്‍ പിന്‍വലിക്കപ്പെട്ടു. തമിഴില്‍ നിന്നും വന്ന അവസരങ്ങള്‍ നല്ലതാണെന്ന് എനിക്കു തോന്നിയില്ല.
നൈജീരിയയില്‍ തുടങ്ങാനിരുന്ന സിനിമ നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവടങ്ങളില്‍ സംയുക്തമായുള്ള പ്രൊജക്ടായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ വിദേശികള്‍ക്ക് നേരെ അക്രമണം നടക്കുന്ന സാഹചര്യത്തില്‍ അതിലും തീരുമാനമായില്ല. കമ്ബനിയുടെ ലൈസന്‍സ് അവസാന നിമിഷം നഷ്ടമായതിനാല്‍ പരസ്യവും എനിക്ക് നഷ്ടമായി.
ഇത്തരം കാര്യങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. നിയന്ത്രണമില്ലാതെ ഒപ്പ് വച്ച ചില സിനിമാ പ്രൊജക്ടുകള്‍ എനിക്ക് ഒന്നും തിരികെ തന്നില്ല, മറിച്ച് ഭയാനകമായ അനുഭവങ്ങളാണ് ഉണ്ടായത്. ഇത് മൂലം ഞാന്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പക്ഷേ അത് ചെയ്തില്ല, എന്റെ തെറാപ്പിസ്റ്റിനും സുഹൃത്തുക്കള്‍ക്കും നന്ദി.
‘ഗുഡ് ബൈ’ എന്ന് മെസേജ് കണ്ട് സുഹൃത്ത് എന്നെ അവളുടെ തെറാപ്പിസ്റ്റിനെ കൊണ്ട് സംസാരിപ്പിക്കുകയുമുണ്ടായി. അഭിനയമാണ് എന്നെ ഇതിലേക്കെല്ലാം എത്തിച്ചത്. ഇനി വയ്യ, എന്തിന് ഞാന്‍ ആത്മഹത്യ ചെയ്യണം? അതും ഒരു ജോലി കാരണം? ഇല്ല, എനിക്ക് മറ്റെന്തിങ്കിലും ജോലി കണ്ടെത്താന്‍ കഴിയും. അഭിനയം ഒരു ജോലി മാത്രമാണെന്ന് മനസ്സിലാക്കാന്‍ തെറാപിസ്റ്റ് എന്നെ സഹായിച്ചു. അതിന് എന്റെ ജീവിതത്തിന്റെ അത്ര വിലയില്ല. ഞാന്‍ ഏഴ് ഭാഷകള്‍ പഠിച്ചിട്ടുണ്ട്. എനിക്ക് വേറെ എന്തെങ്കിലും ജോലി ചെയ്യാന്‍ കഴിയും.
Post Your Comments