പലതരത്തിലുള്ള ഗെറ്റപ്പുകളിൽ ആരാധകരുടെ മുൻപിൽ പ്രത്യക്ഷപ്പെടുന്ന ബോളിവുഡ് താരമാണ് രൺവീർ സിങ്. വ്യത്യസ്ത തരത്തിലുള്ള വസ്ത്രങ്ങൾ ഒരു മടിയും കൂടാതെ അതിന്റതായ ഡ്രസ്സിങ്ങ് സ്റ്റൈലിൽ താരം ധരിക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റയെ പുതിയ ലൂക്കും അതിന് ഭാര്യ ദീപിക പദുകോൺ നൽകിയ കമന്റുമാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.
ബ്ലാക്ക് സ്യൂട്ടും പ്രിൻഡ് ഷർട്ടും കയ്യിൽ വടിയും തൊപ്പിയും ധരിച്ച് ചാർളി ചാപ്ലിൻ സ്റ്റൈലിലാണ് രൺവീർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എല്ലെ ബ്യൂട്ടി പുരസ്കാര നൈറ്റിലായിരുന്നു താരം ഈ ലൂക്കിലെത്തിയത്.
ബ്രോൺസർ മുഴുവനും നെഞ്ചിൽ തേച്ച് ബോട്ടിൽ കാലിയാക്കുന്നതിനും മുൻപ് എന്നോട് ചോദിച്ചൂടെ എന്നായിരുന്നും ഈ ചിത്രത്തിന് നടിയുടെ കമന്റ്. എന്നാൽ ആരാധകരിൽ ചിലർ ഇത് അച്ഛന്റെ ഡ്രസ്സാണോ എന്നും ചോദിക്കുന്നുണ്ട്.
Post Your Comments