ജയറാമിന്റെ പ്രമാണത്തിൽ 141 വാദ്യകലാകാരൻമാർ നിരന്ന ‘പവിഴമല്ലിത്തറ മേളം’ ദുർഗാഷ്ടമി ദിനത്തിൽ ചോറ്റാനിക്കര ദേവീക്ഷേത്രാങ്കണത്തില്‍ നടന്നു. രാവിലെ ശീവേലിക്ക് നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ഗജവീരൻമാരോടൊപ്പം പവിഴമല്ലിത്തറയ്ക്കു മുന്നിൽ മേളപ്രമാണിയായി ജയറാം നിന്നത് ആസ്വാദകര്‍ക്ക് ആനന്ദലഹരിയായി.
ആറാം തവണയാണ് ദുർഗാഷ്ടമി ദിനത്തിൽ ജയറാമിന്റെ പ്രമാണത്തിൽ ചോറ്റാനിക്കര ക്ഷേത്രത്തിൽ പവിഴമല്ലിത്തറ മേളം നടക്കുന്നത്. മേളത്തിൽ ജയറാമിന് വലത്തേ കൂട്ടായി ചോറ്റാനിക്കര സത്യൻ മാരാരും ഇടത്തേ കൂട്ടായി ആനിക്കാട് കൃഷ്ണകുമാർ മാരാരുമായിരുന്നു. ‘‘ഭഗവതിയുടെ അനുഗ്രഹം. പവിഴമല്ലിത്തറ മേളം ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നു. പുറം നാടുകളിൽ നിന്നു പോലും ആളുകൾ എത്തുന്നു എന്നത് വലിയ സന്തോഷമാണ് നൽകുന്നത്” ജയറാം പറഞ്ഞു
Post Your Comments