
വ്യാജ വാര്‍ത്തകള്‍ കൊണ്ട് എന്നും സോഷ്യല്‍ മീഡിയ നിറയുകയാണ്. പലപ്പോഴും മ്സത്യാവസ്ഥ അറിയാതെ പലരും തെറ്റായ വാര്‍ത്തകള്‍ പങ്കുവയ്ക്കുന്നു. അതിലൂടെ പല സെലിബ്രിറ്റികളുടെയും കുടുംബം വേദനിക്കുകയാണ്. മലയാളത്തിലെ പ്രമുഖ സംവിധായകന് കെ ജി ജോര്‍ജ്ജ് വൃദ്ധ സദനത്തില്‍ ആണെന്നും നടന് മധു അന്തരിച്ചെന്നുമുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരം നേടുകയാണ്. ജഗതി, ജാനകി, സലിം കുമാര്‍ തുടങ്ങി സോഷ്യല്‍ മീഡിയയുടെ മരണം ഏറ്റുവാങ്ങിയ നിരവധി താരങ്ങളുണ്ട്. അവരില്‍ ഒരാളാണ് നടി അഞ്ജു.
സൂപ്പര്‍ താര ചിത്രങ്ങളില്‍ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന നടി അഞ്ജു മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം വന്നിരുന്നു. നരിമാന് എന്ന ചിത്രം മതി അഞ്ജുവിനെ ആരാധകര്‍ക്ക് ഓര്‍ക്കാന്‍.
READ ALSO:‘ഞാൻ വീട്ടിൽ തന്നെയുണ്ട്’ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവരോട് നടൻ മധു
തെന്നിന്ത്യന്‍ സിനിമ താരം അഞ്ജു മരിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരം ലഭിച്ചിരുന്നു. ബാലതാരമായി സിനിമയില്‍ എത്തുകയും നായികാ പ്രാധാന്യമുള്ള വേഷങ്ങളില്‍ തിളങ്ങുകയും ചെയ്ത താരമാണ് അഞ്ജു. താരത്തിന്റെ വ്യാജ മരണം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും പലരും താരത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റുകള്‍ ഇടുകയും ചെയ്തു. ഒടുവില്‍ വ്യാജ വാര്‍ത്തയ്ക്കെതിരെ രൂക്ഷപ്രതികരണവുമായി താരം തന്നെ രംഗത്ത് വരേണ്ടിവന്നു.
”സോഷ്യല്‍ മീഡിയയിലൂടെ വ്യാജവാര്‍ത്തയാണ് പ്രചരിക്കുന്നത്. നിരവധി പേര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്നം നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ താനും അതാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.” വ്യാജ മരണ പട്ടികയില്‍ ഇപ്പോള്‍ താനും സ്ഥാനം നേടിയെന്നും അഞ്ജു പറയുന്നു. ഇത്തരം പ്രചാരണങ്ങള്‍ തനിക്കും കുടുംബത്തിനും അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും താരം പ്രതികരിച്ചു. ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ തന്നെ മാനസികമായി തളര്‍ത്തുന്നുവെന്നും അഞ്ജു മറുപടിയായി 2018 ല്‍ പറഞ്ഞു
തമിഴ്നാട്ടിലേ വത്സരവക്കമെന്ന സ്ഥലത്ത് സന്തോഷത്തോടെ ജീവിക്കുകയാണ് അഞ്ജു. അതിനിടയില്‍ എന്തിനാണ് ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്നും താരത്തിന്റെ സുഹൃത്തുക്കളും വിമര്‍ശിച്ചിരുന്നു
Post Your Comments