മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച യുവനടിയാണ് ശ്രുതി രാമചന്ദ്രന്‍. തിരക്കഥാകൃത്ത് ഫ്രാന്‍സിസ് തോമസ് ആണ് ശ്രുതിയുടെ ഭർത്താവ്.ഒന്‍പത് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. തങ്ങളുടെ പ്രണയത്തെക്കുറിച്ച് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറന്നിരിക്കുകയാണ് ശ്രുതി.
read also:ഞാന്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന നടനാണ് അദ്ദേഹം : തുറന്നു പറഞ്ഞു സിദ്ധിഖ്
പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ വീട്ടില്‍ എതിര്‍പ്പുകളൊന്നുമുണ്ടായിരുന്നില്ലെന്നും സിനിമാജീവിതത്തിന് ശക്തമായ പിന്തുണയാണ് അവര്‍ നല്‍കുന്നതെന്നും ശ്രുതി പങ്കുവച്ചു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ ‘‘9 വഊ ര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് ഞങ്ങള്‍ വിവാഹിതരായത്. വിവാഹം കഴിഞ്ഞിട്ട് 3 വര്‍ഷമായി. ആര്‍ക്കിടെക്ചര്‍ കോഴ്സിന് ചെന്നൈയിൽ ഞങ്ങള്‍ ഒന്നിച്ചായിരുന്നു. അവിടെ വച്ചാണ് ഇഷ്ടത്തെക്കുറിച്ച് പറഞ്ഞത്. 7 തവണ ചോദിച്ചു. ഏഴാമത്തെ തവണയാണ് സമ്മതം പറഞ്ഞത്. വീട്ടില്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പുകളൊന്നുമുണ്ടായിരുന്നില്ല. എല്ലാവരും സമ്മതിക്കുകയായിരുന്നു. വീണ്ടും 4 വര്‍ഷം കഴിഞ്ഞായിരുന്നു കല്യാണം’’.
പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ജയസൂര്യ വ്ഹിത്രമാണ് ശ്രുതിയുടെ പുതിയ ചിത്രം. ‘അന്വേഷണ’മെന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഫ്രാന്‍സിസ് തോമസ് ആണ്.
Post Your Comments