
പ്ലസ് സൈസ് നായികമാരില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് ഫറ ഷിബ്ല. ആസിഫ് അലി നായകനായി എത്തിയ കക്ഷി അമ്മിണിപ്പിള്ളയിലൂടെ ശ്രദ്ധികപ്പെട്ട നടി ഒരു റിയാലിറ്റി ഷോയിലൂടെ യാണ് സിനിമയിലേക്കെത്തിയത്. ആദ്യകാലങ്ങളില്‍ അഭിനയിക്കാന്‍ അവസരം തേടിയപ്പോള്‍ മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനില്‍ നിന്നും മോശം അനുഭവമുണ്ടായെന്ന് ഷിബ്ല പറയുന്നു. അതുകൊണ്ടു തന്നെ മലയാളം സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഇല്ല എന്ന് പറയാന്‍ കഴിയില്ല എന്നും ഷിബ്ലകൂട്ടിച്ചേര്ത്തു.
മലപ്പുറത്തു ഒരു സാധാരണ കുടുംബത്തില്‍ ആയിരുന്നു ഷിബ്ലയുടെ ജനനം. ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നപ്പോള്‍ ആദ്യം ഉപ്പ സമ്മതിച്ചില്ല എന്നും താരം പറഞ്ഞു.
Post Your Comments