മമ്മൂട്ടിയുടെ സൂപ്പര്‍ മെഗാഹിറ്റ് ചിത്രങ്ങളൊരുക്കിയ ടി.എസ്. സുരേഷ്ബാബു ഒരിടവേളയ്ക്കുശേഷം വീണ്ടും വെള്ളിത്തിരയിലേയ്ക്ക് എത്തുന്നു. ഇത്തവണ രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളുമായിട്ടാണ് സംവിധായകനെത്തുന്നത്. ‘കടമറ്റത്ത് കത്തനാര്’ ആണ് ആദ്യ ചിത്രം. ത്രീഡി ഫോർമാറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ തമിഴ്, തെലുങ്ക് സിനിമകളിലെ വന്‍താരനിരയും അണിനിരക്കുന്നുണ്ട്. ഒരു ത്രില്ലർ ജോണറിലെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. കടമറ്റത്ത് കത്തനാരെ കൂടാതെ മറ്റൊരു ടി എസ് സുരേഷ് ബാബു ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
‘ജോണ്‍ എം കെന്നഡി’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ വൻ താരനിരയാണ് എത്തുന്നത്. ചിത്രത്തിന്റയെ തിരക്കഥാ രചന അതിന്റെ അവസാനഘട്ടത്തിലെത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. രണ്ടു ചിത്രത്തിന്റെയും പിആര്‍ഓ അജയ് തുണ്ടത്തിലാണ്. ചിത്രങ്ങളുടെ പേരുകൾ മാത്രമാണ് പുറത്തു വിട്ടിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവർത്തകരെ കുറിച്ചോ അഭിനേതാക്കളെ കുറിച്ചോയുള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
Post Your Comments