മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് സൈജു കുറുപ്പ്. പിന്നീട് നിരവധി വിത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ സ്ഥാനം പിടിച്ച അഭിനേതാക്കളിലൊരാളായി മാറിരിക്കുകയാണ് താരം. കോമഡി വേഷങ്ങളും വില്ലൻ കഥാപാത്രങ്ങളും എല്ലാം ഇന്ന് ഈ താരത്തിന്റെ കൈയ്യിൽ ഭദ്രമാണ്. ഇപ്പഴിതാ 14 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ തനിക്ക് മറക്കാന്‍ പറ്റാത്ത, മനസ്സില്‍ നിന്നും മായാത്ത കഥാപാത്രത്തെക്കുറിച്ച് തുറന്ന് പറയുകയാണ് സൈജു കുറുപ്പ്. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കുന്നത്.
വികെ പ്രകാശ് സംവിധാനം ചെയ്ത താങ്ക് യു എന്ന ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ചാണ് താരം പറയുന്നത്. സിനിമ പൂര്‍ത്തിയാക്കിയതിന് ശേഷവും നാളുകളോളം ആ കഥാപാത്രം മനസ്സിനെ വേട്ടയാടിയിരുന്നു. താന്‍ അവതരിപ്പിച്ചിരുന്ന കഥാപാത്രത്തിന്റെ മകളെ സ്കൂള്‍ ബസ് ഡ്രൈവര്‍ ഉപദ്രവിക്കുകയും മകള്‍ കൊല്ലപ്പെടുകയും ചെയ്യുന്ന രംഗവുമുണ്ടായിരുന്നു ആ ചിത്രത്തില്‍. അതിൽ മകളുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്ന ഒരു രംഗമുണ്ടായിരുന്നു. ആ സീന്‍ വല്ലാതെ വേദനിപ്പിച്ചു, താനും ഒരച്ഛനായതിനാലാവാം, ആ സീന്‍ ചെയ്യേണ്ടായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും സൈജു കുറുപ്പ് പറയുന്നു.
Post Your Comments