GeneralLatest NewsMollywood

ഞാനും നിന്റെ അമ്മയും നിന്നെ സ്ക്രീനിൽ കാണുന്നതിൽ ഏറെ അഭിമാനിക്കുന്നു; കല്യാണിയോട് പ്രിയദര്‍ശന്‍

സുരേഷ് ഗോപിയും ശോഭനയുമാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

മലയാളത്തിലേയ്ക്ക് ചുവടു വയ്ക്കുന്ന കല്യാണിക്ക് ആശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയ സംവിധായകൻ പ്രിയദർശന്‍. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രിയദര്‍ശന്‍ മകള്‍ക്ക് ആശംസ അറിയിച്ചത്. കല്യാണി പ്രിയദർശൻ നായികയാകുന്ന ആദ്യ മലയാള ചിത്രത്തിന്റെ സംവിധാനം അനൂപ് സത്യനാണ്. നായകനായ ദുൽഖർ സൽമാനാണ് ചിത്രം നിര്‍മ്മിക്കുന്നതും. സുരേഷ് ഗോപിയും ശോഭനയുമാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

‘എന്റെ മകള്‍ കല്യാണിയുടെ ആദ്യ മലയാള ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. എല്ലാ മാതാപിതാക്കളും അവരുടെ മക്കളുടെ വിജയം കാണുന്നതിൽ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യും. ഞാനും നിന്റെ അമ്മയും നിന്നെ സ്ക്രീനിൽ കാണുന്നതിൽ ഏറെ അഭിമാനിക്കുന്നു, പ്രത്യേകിച്ച് മലയാളത്തിൽ ദുൽഖർ സൽമാന്റെ ഒപ്പം. അനൂപ് സത്യന്റെ ആദ്യ ചിത്രത്തിന് എന്റെ ആശംസകൾ’.– പ്രിയൻ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button