അമേരിക്കയിൽ വെച്ച് നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ സിൻസിനാറ്റിയിൽ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി നടൻ ജയസൂര്യ. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തിന് ഈ പുരസ്കാരം ലഭിച്ചത്. ഇന്ത്യയിൽ നിന്നുള്ള അഞ്ഞൂറോളം സിനിമകളാണ് ഈ മേളയിൽ മത്സരിച്ചത്.
ഈ നേട്ടം വലിയൊരു അംഗീകാരമായി കാണുന്നുവെന്നും കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു മേരിക്കുട്ടിയെന്നും ജയസൂര്യ പറഞ്ഞു.
Post Your Comments