എന്നും വാര്‍ത്തകളില്‍ നിറയുന്ന താരമാണ് ബോളിവുഡ് നടി കങ്കണ. വിവാദങ്ങളില്‍ എന്നും പിന്തുണയോടെ താരത്തിന്റെ സഹോദരി രംഗോലിയും ഉണ്ടാകാറുണ്ട്. എന്നാല്‍ കോളേജിൽ പഠിക്കുമ്പോഴെടുത്ത അതിസുന്ദരമായ ഒരു ചിത്രം പങ്കുവച്ചുകൊണ്ട് താൻ ആസിഡ് ആക്രമണത്തിനിരയായ കഥ പങ്കുവച്ചിരിക്കുകയാണ് താരം. ആ ചിത്രമെടുത്ത് നിമിഷങ്ങൾക്കുള്ളിലാണ് പ്രണയാഭ്യർഥന നടത്തിയയാൾ തന്റെ മുഖത്തേക്ക് ഒരു ലിറ്ററോളം ആസിഡ് വീശിയൊഴിച്ചതെന്ന് രംഗോലി പറയുന്നു
തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവത്തെക്കുറിച്ചും അതിനെ നേരിട്ടതിനെക്കുറിച്ചും രംഗോലി ട്വിറ്ററിൽ പങ്കുവച്ചതിങ്ങനെ :
” ഈ ചിത്രം ക്ലിക്ക് ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ് പ്രണയാഭ്യാർഥന നിരസിച്ചതിന്റെ പേരിൽ ഒരു മനുഷ്യൻ ഒരു ലിറ്ററോളം ആസിഡ് എന്റെ മുഖത്തൊഴിച്ചത്. 54 ഓളം ശസ്ത്രക്രിയകളിലൂടെ എനിക്ക് കടന്നു പോകേണ്ടി വന്നു. എന്റെ സഹോദരി മൃതപ്രായയാകും വരെ തല്ലിച്ചതയ്ക്കപ്പെട്ടു. എല്ലാം എന്തിനു വേണ്ടി.”
Post Your Comments