പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കലുകളുമായി കളം നിറയുന്ന താരങ്ങളാണ് രമേശ് പിഷാരടിയും ധര്‍മജനും. എന്നാല്‍ ഇരുവര്‍ക്കും ഒന്നിച്ചൊരു പണിയാണ് മെഗാ താരം മമ്മൂട്ടി നല്‍കിയത്. ‘ഗാനഗന്ധര്‍വന്‍’ എന്ന സിനിമ ചെയ്യുമ്പോള്‍ തനിക്കും ധര്‍മജനും ഒരു സ്വാര്‍ത്ഥ ലാഭമുണ്ടായിരുന്നുവെന്നും പക്ഷെ മമ്മൂക്കയുടെ മറുപടിയില്‍ അതെല്ലാം പാളിപ്പോയെന്നും രമേശ് പിഷാരടി പറയുന്നു.
ഉല്ലാസ് എന്ന് പറയുന്ന എന്റെ നായക കഥാപാത്രം മത്സ്യ ഫെഡില്‍ പോയി മീന്‍ വാങ്ങുന്ന ഒരു സീന്‍ ഞാന്‍ ‘ഗാനഗന്ധര്‍വ്വ’നില്‍ എഴുതി ചേര്‍ത്തിരുന്നു. ധര്‍മജന്റെയും, എന്റെയും ഒര്‍ജിനല്‍ കടയില്‍ മമ്മുക്കയുടെ കഥാപാത്രം മത്സ്യം വാങ്ങുന്നതായാണ് സീന്‍. അതുവഴി ഞങ്ങളുടെ കടയ്ക്ക് ഒരു പരസ്യം ലഭിക്കുമെന്ന ഒരു സ്വാര്‍ത്ഥ മോഹം കൂടി അതിലുണ്ടായിരുന്നു. സീന്‍ വിശദീകരിച്ചു കൊടുക്കുമ്പോള്‍ മമ്മുക്ക പറഞ്ഞു. ‘ഉല്ലാസ് ഇരുപതിനായിരം രൂപയില്‍ താഴെ ശമ്പളം വാങ്ങുന്ന ഒരാള്‍ അല്ലെ അയാള്‍ക്ക് ഇത്രയും വലിയ ഒരു കടയില്‍ വന്നു മീന്‍ വാങ്ങാനുള്ള ശേഷി ഒന്നുമുണ്ടാകില്ല. സാമ്പത്തിക ബുദ്ധിമുട്ടുള്ള എന്റെ കഥാപാത്രം കടം തരുന്ന ഒരാളുടെ കയ്യില്‍ നിന്നേ മീന്‍ വാങ്ങൂ’.
അതോടെ ഞങ്ങളുടെ പദ്ധതി പൊളിഞ്ഞു. ധര്‍മജന്‍ തന്നെ ഉല്ലാസിന്റെ വീട്ടില്‍ മീന്‍ കൊണ്ട് വന്നു കച്ചവടം ചെയ്യുന്ന കഥാപാത്രമായി സിനിമയില്‍ അഭിനയിക്കുകയും ചെയ്തു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് രമേശ് പിഷാരടി സിനിമയിലെ രസകരമായ ഈ സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
Post Your Comments