CinemaGeneralKollywoodLatest NewsNEWS

സല്ലാപത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ അതേ ഫീലിംഗ്; അസുരനെ കുറിച്ച് മനസ്സ് തുറന്ന് മഞ്ജു വാര്യര്‍

ആദ്യമായി അഭിനയിക്കുന്ന ഒരാളുടെ പേടി എനിക്ക് ശരിക്കും ഉണ്ടായിരുന്നു

മഞ്ജു വാര്യറിന്റയെ തമിഴ് അരങ്ങേറ്റ ചിത്രമാണ് അസുരൻ. വെട്രിമാരന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ പച്ചൈയമ്മാള്‍ എന്ന കഥാപാത്രമായിട്ടാണ് മഞ്ജു വാര്യര്‍ എത്തുന്നത്. ധനുഷ് ആണ് ചിത്രത്തിലെ നായകൻ. ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിച്ചതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം

‘സാക്ഷ്യമാണ് എന്റെ ആദ്യ ചിത്രമെങ്കിലും സല്ലാപത്തിലാണ് എനിക്ക് ഒരു നായികാ കഥാപാത്രം കിട്ടിയത്. സല്ലാപത്തില്‍ അഭിനയിച്ചപ്പോള്‍ എനിക്കുണ്ടായിരുന്ന അതേ ഫീലിംഗാണ് അസുരനില്‍ വര്‍ക്ക് ചെയ്തപ്പോഴും ലഭിച്ചത്. ആദ്യമായി അഭിനയിക്കുന്ന ഒരാളുടെ പേടി എനിക്ക് ശരിക്കും ഉണ്ടായിരുന്നു. എന്റെ അടുത്ത തമിഴ് ചിത്രത്തിന് ആ ഫീല്‍ കിട്ടണമെന്നില്ല.”

തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത്. അമ്മു അഭിരാമി, ബാലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, സുബ്രഹ്മണ്യന്‍ ശിവ, പവന്‍, യോഗി ബാബു, ആടുകളം നരേന്‍, തലൈവാസന്‍ വിജയ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button