
ആസിഫ് അലി നായകനാകുന്ന ചിത്രം ‘കുഞ്ഞെൽദോ’യുടെ സെറ്റിൽ വിനീത് ശ്രീനിവാസന്റെ ജന്മദിനം ആഘോഷമാക്കി. റേഡിയോ ജോക്കിയും ടെലിവിഷൻ അവതാരകനുമായ മാത്തുകുട്ടി തിരക്കഥയെഴുത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്നു വിനീതിന് ബർത്ത് ഡേ സർപ്രൈസ് നൽകിയത്.
എന്നാൽ പിറന്നാൾ ദിനത്തിൽ വിനീത് ലൊക്കേഷനിൽ ഉണ്ടായിരുന്നില്ല, പിന്നീട് ആലുവ യുസി കോളജിലെ ലൊക്കേഷനിലേക്ക് വിനീത് എത്തുന്നതും കാത്തിരിക്കുകയായിരുന്നു അഭിനേതാക്കളും അണിയറ പ്രവർത്തകരും. ഹർഷാരാവത്തോടെയാണ് സെറ്റിലേക്ക് വിനീതിനെ എതിരേറ്റത്. നായകൻ ആസിഫ് അലിയും സംവിധായകൻ മാത്തുക്കുട്ടിയും ചേർന്ന് വിനീതിനെ മാലയും ബൊക്കയും നൽകി സ്വീകരിച്ചു. വിനീതിന്റെ ഏറ്റവും പുതിയ ഹിറ്റായ ലൗ ആക്ഷൻ ഡ്രാമയിലെ “കുടുക്ക്’ ഗാനത്തിന്റെ താളത്തിനൊപ്പം ലൊക്കഷൻ ഒരേ സ്വരത്തിൽ ഹാപ്പി ബർത്ത് ഡേ പാടി. കേക്ക് മുറിച്ച് ആവേശത്തിൽ പങ്കുചേർന്ന വിനീത് പിന്നീട് അതേ ഗാനം പാടി ലൊക്കേഷനെ ഇളക്കി മറിച്ചു.
Post Your Comments