ഡിസ്നിയുടെ ഏറ്റവും പുതിയ ചിത്രമായ ‘മലിഫിസന്റ്: മിസ്ട്രസ് ഓഫ് ഈവിളിൽ’ ആഞ്ജലീന ജോളിയ്ക്ക് ശബ്ദമേകുന്നത് ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായ്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിലാണ് ഐശ്വര്യ റായ് ശബ്ദമേകുന്നത്.
ഈ വിവരം ആരാധകരെ അറിയിക്കാനായി വാള്‍ട്ട് ഡിസ്നി പുറത്തുവിട്ടിരിക്കുന്ന ടീസറില്‍ ഐശ്വര്യ മലിഫിസന്റായി വേഷമിടുന്നുമുണ്ട്. ‘എല്ലാവരും എന്റെ പ്രണയമേ കണ്ടിട്ടുള്ളൂ.. ഇനി എന്റെ കോപം കൂടി കണ്ടുകൊള്ളൂ..’ എന്ന വാക്കുകളോടെയുള്ള ഐശ്വര്യ റായ് തുടങ്ങുന്നത്. മലിഫിസന്റ് രാജ്ഞിയുടെയും മകള്‍ അറോറ രാജകുമാരിയുടെയും കഥയാണ് ചിത്രം പറയുന്നത്. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഈ അമേരിക്കന്‍ ഡാര്‍ക്ക് ഫാന്റസി ചിത്രം ഒക്ടോബര്‍ 18 നാണ് പുറത്തിറങ്ങുന്നത്.
Post Your Comments