കുടുംബ ബന്ധവും കരിയറും ഒരുപോലെ മുൻപോട്ടു കൊണ്ടുപോകുവാൻ പ്രയാസമാണെന്ന് ബോളിവുഡിലെ പ്രിയ താരം ഷാഹിദ് കപൂർ. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്. കുടുംബ ജീവിതവും സിനിമയും ഒരുപോലെ കൊണ്ടുപോകുവാൻ താൻ വളരെയധികം കഷ്ടപ്പെടുകയാണെന്നാണ് താരം പറയുന്നത്.
വളരെ ചെറുപ്പത്തിലാണ് മിറ വിവാഹിതയായത്. കുട്ടിത്തം വിട്ടുപോകുന്നതിന് മുൻപേ അവൾ രണ്ട് കുട്ടികളുടെ അമ്മയാവുകയ്യും ചെയ്തു. അവൾക്ക് അവളുടേതായ ആഗ്രഹങ്ങളും സ്വപ്നങ്ങളുമുണ്ട്. മിറ അതെല്ലാം മാറ്റി വച്ചു. കൂടാതെ ഞങ്ങൾ തമ്മിൽ 13 വയസിന്റെ വ്യത്യാസമുണ്ട്. ഇപ്പോൾ തനിക്ക് മുൻഗണന നൽകുന്നില്ലെന്ന് ഭാര്യ മിറ ചിന്തിക്കുന്നുവെന്നും ഷാഹിദ് പറയുന്നു.
മിറയ്ക്കും മക്കൾക്കുമായി സമയം മാറ്റിവയ്ക്കുവാൻ സാധിക്കാത്തതിനാൽ താൻ അസന്തുഷ്ടനാണെന്നും തിരക്ക് മൂലം അത് സാധിക്കാറില്ലെന്നതുമാണ് ഷാഹിദ് വ്യക്തമാക്കി.
Post Your Comments