CinemaGeneralLatest NewsMollywoodNEWS

സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ; ആനി

ഷാജി കൈലാസിന്റെ ഭാര്യയായിരിക്കാനാണ് തനിക്ക് താല്‍പര്യം

മമ്മൂട്ടിക്കും സുരേഷ് ഗോപിക്കുമൊപ്പമെല്ലാം സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിയിരുന്നു ഷാജി കൈലാസുമായി ആനി പ്രണയത്തിലായത്. അധികം വൈകാതെ ആ ബന്ധം വിവാഹത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. എന്നാൽ വിവാഹത്തോടെ സിനിമയോട് ബൈ പറഞ്ഞ ആനി കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു. പിന്നീട് ആനീസ് കിച്ചണ്‍ എന്ന ടെലിവിഷൻ പരിപാടിയിലൂടെയായിരുന്നു ആനി തിരിച്ചെത്തിയത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒരു ആനീസ് കിച്ചണ്‍ എപ്പിസോഡില്‍ അതിഥിയായി എത്തിയത് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ സ്റ്റെഫിയും ഭര്‍ത്താവും സംവിധായകനുമായ ലിയോണ്‍ കെ തോമസുമായിരുന്നു. വിശേഷങ്ങള്‍ പങ്കുവെച്ച  താരങ്ങൾ ആനിയോട് സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചിരുന്നു.

ഇല്ലെന്നായിരുന്നു ആനിയുടെ മറുപടി. അമൃതാനന്ദമയി അമ്മ പറഞ്ഞത് കൊണ്ടാണ് ഈ ഷോ ചെയ്യുന്നത്. അല്ലെങ്കില്‍ അതും ചെയ്യില്ലായിരുന്നു. ഷാജി കൈലാസിന്റെ ഭാര്യയായിരിക്കാനാണ് തനിക്ക് താല്‍പര്യം. മക്കളുടെ വിശേഷം ചോദിച്ച് അവര്‍ക്കൊപ്പമിരിക്കുക, ഭക്ഷണം നല്‍കുക, ഷൂട്ട് കഴിഞ്ഞ് ഏട്ടന്‍ വരുമ്പോള്‍ നന്നായി സെര്‍വ് ചെയ്യുക. വീട്ടില്‍ ഏട്ടന്റേയും മക്കളുടേയും ഏട്ടന്റെ അച്ഛനുമമ്മയുടേയും കാര്യം നോക്കുക, ഇതൊക്കെയാണ് ഇഷ്ടം. അതുകൊണ്ട് തന്നെയാണ് ഇനി എന്നെ അങ്ങോട്ടേക്ക് നിര്‍ബന്ധിക്കല്ലേയെന്ന് ഏട്ടനോട് പറഞ്ഞത്. ആരെങ്കിലും ഷാജി കൈലാസിനെ അന്വേഷിച്ച് വന്നാല്‍ ഉത്തരം പറയേണ്ട ഭാര്യയായി അവിടെയുണ്ടാവണമെന്നും ആനി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button