തെന്നിന്ത്യയിലെ ഐതിഹാസികനടനായി അറിയപ്പെട്ടിരുന്ന താരമാണ് ‘ശിവാജി ഗണേശന്’. താരം മരിച്ചിട്ട് പതിനെട്ട് വര്‍ഷത്തിന് മുകളിലായെങ്കിലും എക്കാലവും ഓര്‍മ്മിക്കുന്ന ഒരുപാട് കഥാപാത്രങ്ങളിലൂടെ താരം ഇന്നും പ്രേക്ഷക മനസുകളിൽ ജീവിക്കുന്നുണ്ട്.
1928 ഒക്ടോബര്‍ ഒന്നിനായിരുന്നു ശിവാജി ഗണേശന്റെ ജനനം. വീണ്ടും ഒരു ഒക്ടോബര്‍ മാസം ഒന്ന് വന്നപ്പോൾ ശിവാജി ഗണേശന്റയെ മകന് പ്രഭു അടക്കമുള്ളവര്‍ അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകൾ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സംവിധായകന് ശ്രീകുമാര്‍ മേനോനും ഫേസ്ബുക്കിലൂടെ ശിവാജി ഗണേശനെ കുറിച്ച് പറയുകയാണ്..
‘ശിവാജി ഗണേശന് സാറിന്റെ ആളൊത്ത ഒരു ഛായാചിത്രം അദ്ദേഹത്തിന്റെ ചെന്നൈയിലെ വീട്ടിലുണ്ട്. ആ ആള് ചിത്രത്തിനൊപ്പം നിന്നാല്‍ ശിവാജി സാറിന്റെ ഗാംഭീര്യം തൊട്ടടുത്തറിയാം. അദ്ദേഹത്തിന്റെ പ്രിയ പുത്രന് പ്രഭു സാറിന്റെ അതിഥിയായാണ് ഞാന്‍ വീട്ടില്‍ പോയത്. മുപ്പതിലേറെ പരസ്യങ്ങള്‍ പ്രഭു സാറുമൊത്ത് ചെയ്യാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. പ്രഭു സാര്‍ വാതോരാതെ അച്ഛനെപ്പറ്റി, അച്ഛന്റെ അഭിനയത്തെപ്പറ്റി സംസാരിക്കും.
അദ്ദേഹത്തിന്റെ ഹിറ്റ് പടങ്ങളിലെ ഡയലോഗുകളെല്ലാം പ്രഭു സാറിനു കാണാപാഠമാണ്. ശിവാജി സാറിനെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല, പക്ഷെ അദ്ദേഹത്തിന്റെ സാന്നിധ്യം പ്രഭു സാറിലൂടെ അനുഭവപ്പെട്ടിട്ടുണ്ട്. ശിവാജി സാറിന്റെ ജന്മദിനത്തില്, മകന്റെ സ്നേഹത്തിലൂടെ അനുഭവപ്പെട്ട ആ സാന്നിധ്യത്തിന് മുന്നില്‍ പ്രണമിക്കുന്നു’…
Post Your Comments