ഉറി: ദി സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‍കാരം നേടിയെടുത്ത താരമാണ് വിക്കി കൗശൽ. താരം നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘സര്‍ദാര്‍ ഉദ്ധം സിംഗ്’. സ്വാതന്ത്രസമര സേനാനിയായ ഉദ്ധം സിംഗിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ ഉദ്ധം സിംഗിന്റെ രൂപത്തിലേക്ക് എത്താൻ 13 കിലോഗ്രാമാണ് വിക്കി കൗശൽ കുറച്ചത്. ഇരുപത് വയസ്സുകാരനായ ഉദ്ധം സിംഗായും താരം ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ചിത്രത്തിലെ വിക്കി കൗശലിന്റയെ ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിൽ താരത്തിന്റയെ മുഖത്തെ പാട് ആണ് ആരാധകരുടെ ശ്രദ്ധയിലേക്ക് ആദ്യം എത്തിയത്. ഇത് കഥാപാത്രത്തിനായി സമര്‍ഥമായി ഉപയോഗിച്ചതാണ് എന്നാണ് ആരാധകര്‍ പറയുന്നത്. ഷൂജിത് സിര്‍കാര്‍ ആണ് ‘സര്‍ദാര്‍ ഉദ്ധം സിംഗ്’ സംവിധാനം ചെയ്യുന്നത്.
Post Your Comments