മലയാളത്തിന്റയെ പ്രിയ താരം കുഞ്ചാക്കോ ബോബന്റയെ പുതിയ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റും അതിന്റയെ കമന്റ്കളും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. വാഗമണ്ണിൽ ഷൂട്ടിങിനു പോകുന്നതിനിടെ തന്റെ വണ്ടിക്കു കൈ നീട്ടിയ രണ്ട് കുറുമ്പന്മാരോടൊപ്പമുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘വാഗമൺ പോകുന്ന വഴി, രണ്ട് കുറുമ്പന്മാർക്ക് ലിഫ്റ്റ് കൊടുത്തു. അതിൽ ഒരുവൻ പറയുകയാണ്, ഇവൻ ഭയങ്കര റോമിയോ ആണെന്ന്. ഇതിൽ ആരാണ് റോമിയോ എന്ന് നിങ്ങൾ തന്നെ കണ്ടുപിടിക്കൂ.’–ചാക്കോച്ചൻ കുറിച്ചു.
‘നമ്മൾ എവിടെയൊക്കെ പോകുന്നു. ലിഫ്റ്റിനായി നോക്കി നിൽക്കുമ്പോൾ വരുന്നതൊക്കെ പാണ്ടിലോറി. പിള്ളേരുടെ ഒക്കെ ഒരു ഭാഗ്യം.’ ഇങ്ങനെ രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
Post Your Comments