മലയാള സിനിമാ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജല്ലിക്കട്ട്’. ചിത്രം പ്രാദേശിക റിലീസിന് മുന്‍പ് തന്നെ വിദേശ ചലച്ചിത്രമേളകളില്‍ മികച്ച അഭിപ്രായം നേടിയിരിക്കുകയാണ്. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുന്നത്. ഒക്ടോബര്‍ നാലിന് കേരളത്തിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ വിദേശ വിതരണാവകാശങ്ങളും വിറ്റുപോയിരിക്കുകയാണ്.
ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്ക് ആണ് ചിത്രത്തിന്റെ വിവിധ വിദേശ മാര്‍ക്കറ്റുകളിലേക്കുള്ള വിതരണാവകാശം വാങ്ങിയിരിക്കുന്നത്. യൂറോപ്പ്, യുകെ, സിംഗപ്പൂര്‍, കൊറിയ എന്നീ മാര്‍ക്കറ്റുകളുടെ ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്സ് ആണ് ഇന്‍ഡിവുഡ് വാങ്ങിയിരിക്കുന്നത്.
ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘാടകർ ചിത്രം ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിക്കും. ഒക്ടോബര്‍ മൂന്നിനും അഞ്ചിനുമാണ് ‘ജല്ലിക്കട്ടി’ന്റെ ലണ്ടന്‍ ഫെസ്റ്റിവല്‍ പ്രദര്‍ശനം. ‘കേരളത്തിന്റെ ബാഡ്ബോയ് ഡയറക്ടര്‍’ എന്നാണ് ലിജോയെ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിശേഷിപ്പിച്ചിരിക്കുന്നത്.
Post Your Comments