BollywoodGeneralLatest News

ആഗ്രഹിക്കുന്നത് ജല പ്രസവം; അഞ്ചുമാസം ഗര്‍ഭിണിയായ നടി ഗോവയിലേയ്ക്ക് !!

സംവിധായകന്‍ അനുരാഗ് കശ്യപിനെ വിവാഹം കഴിച്ച കല്‍ക്കി 2015 ല്‍ വേര്‍ പിരിഞ്ഞു.

പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ബോളിവുഡ് നടി കല്‍ക്കി കൊച് ലിന്‍. അഭിനയ ലോകത്ത് സജീവമായ താരം കന്യകാത്വത്തിനെ കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഭര്‍ത്താവിന് വേണ്ടി കാത്തുസൂക്ഷിച്ച്‌ കൊണ്ട് നടക്കാനുളള ഒന്നല്ല കന്യകാത്വം എന്ന് താരം പറഞ്ഞിരുന്നു. ലൈംഗിക ബന്ധത്തെ കുറിച്ചും അതു സംബന്ധിച്ചുളളവയെ കുറിച്ചും തുറന്നു പറയാന്‍ മടി കാണിക്കേണ്ടെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കല്‍ക്കി പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു.

READ ALSO:മഞ്ജു പത്രോസിന്റെ ചിത്രങ്ങള്‍ അശ്ലീലച്ചുവയോടെ പ്രചരിപ്പിച്ചു ; പരാതിയില്‍ അറസ്റ്റ്

സംവിധായകന്‍ അനുരാഗ് കശ്യപിനെ വിവാഹം കഴിച്ച കല്‍ക്കി 2015 ല്‍ വേര്‍ പിരിഞ്ഞു. അതിനു ശേഷം ഗായ് ഹോഷ്ബര്‍ഗ് എന്ന ഇസ്രയേല്‍ പിയാനിസ്റ്റുമായി കഴിഞ്ഞ രണ്ടു കൊല്ലമായി പ്രണയത്തിലായിരുന്ന താരം ഇപ്പോള്‍ അമ്മയാകാന്‍ തയ്യാറെടുക്കുകയാണ്. ഗര്‍ഭധാരണം ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെ കുറിച്ചും കല്‍ക്കി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ” ഇപ്പോള്‍ താന്‍ അഞ്ച് മാസ ഗര്‍ഭിണിയാണ് . സര്‍വ്വ സ്വാതന്ത്ര്യവും അനുഭവിക്കുന്ന ഒരാളായിട്ടാകും താന്‍ തന്റെ കുഞ്ഞിനെ വളര്‍ത്തുക.  അവന്‍ ഏത് ലിംഗത്തില്‍ പെട്ടയാളാണെന്ന് തിരിച്ചറിയാന്‍ കഴിയുന്ന ഒന്നായിരിക്കില്ല അത്. ലിംഗഭേദത്തിന് അതീതമായ മുന്നേറ്റത്തിന്റെ ഭാഗമാവണം കുഞ്ഞ്- കല്‍ക്കി പറഞ്ഞു.

ജല പ്രസവമാണ് താന്‍ ആഗ്രഹിക്കുന്നത്.. ഇതിനായി ഗോവയിലേയ്ക്ക് വരാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും കല്‍ക്കി അഭിമുഖത്തില്‍ വ്യക്തമാക്കി. അതേസമയം കുഞ്ഞിന് ഇതുവരെ പേരൊന്നും കണ്ടെത്തിയിട്ടില്ലെന്നും താരം പറഞ്ഞു.

READ ALSO:മോഹന്‍ലാലിനെക്കുറിച്ച്‌ അന്ന് ഐ.വി.ശശി പ്രവചിച്ചു!

shortlink

Related Articles

Post Your Comments


Back to top button