ജിബു ജോജു ടീം ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ ഓണ റിലീസുകളുടെ നിരയില്‍ വലിയ വിജയം കരസ്ഥമാക്കിയപ്പോള്‍ ചിത്രത്തിന്റെ ഒരു പോസ്റ്ററും അതിനോടനുബന്ധിച്ച് കെപിഎസി ലളിതയുടെ ഒരു വാട്സ് ആപ് കമന്റുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ മുപ്പതാം ദിവസത്തെ പോസ്റ്റര്‍ പങ്കുവെച്ചപ്പോഴാണ് വൈകാരികതയോടെ കെപിഎസി ലളിത തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. മാതൃ സ്നേഹത്തിന്റെ വിസ്മയ വിജയം എന്ന ക്യാപ്ഷനോടെ പുറത്തിറങ്ങിയ പോസ്റ്ററിനെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു കെപിഎസി ലളിതയുടെ കമന്റ്.
കെപിഎസി ലളിതയുടെ വാക്കുകള്‍
ജിബി ജോര്‍ജ്ജ് എനിക്ക് സന്തോഷം കൊണ്ട് കണ്ണുനിറയുന്നു. കാരണം മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയോട് ഇത്രയും നാള് അഭിനയിച്ചിട്ടു ഇത് പോലെയുള്ള ഒരു പോസ്റ്റര്‍ ഇതുവരെ കണ്ടിട്ടില്ല. അതിനു അവസരം തന്ന നിങ്ങളോടുള്ള കടപ്പാട് എന്റെ മരണം വരെയും കാണും. ജിബു ജോബി ടീമിനോട് കെപിഎസി ലളിത പങ്കുവെച്ചു.
ജിബു ജോബി എന്ന ഇരട്ട സംവിധായകര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്
നമ്മുടെ ചിത്രത്തിന്റെ മുപ്പതാം ദിവസത്തിലേക്ക് എന്ന പോസ്റ്റർ ലളിത ചേച്ചിക്ക് അയച്ചു കൊടുത്തപ്പോൾ കിട്ടിയ ചേച്ചിയുടെ മറുപടി. അത്രയും സന്തോഷം നൽകിയ വാക്കുകൾ ആയത് കൊണ്ട് നിങ്ങളുമായി പങ്കുവെക്കുന്നു.
ലളിത ചേച്ചിയുടെ മനസു നിറഞ്ഞ ഈ വാക്കുകൾ ആണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയവും ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരവും.ലളിത ചേച്ചിയെ പോലെ ലോകത്തിലെ നമ്മുടെ എല്ലാ അമ്മമാർക്കുമായി ഈ ചിത്രം ഞങ്ങൾ സമർപ്പിക്കുന്നു.
Post Your Comments