CinemaGeneralLatest NewsMollywoodNEWS

കൂർഗിലേക്ക് പോകുന്നവർക്ക് നടി ലെനയുടെ ടിപ്പ്സ്

‘അഭിനയത്തോടൊപ്പം യാത്രകളെയും ഇഷ്ടപ്പെടുന്ന താരമാണ് ലെന. തന്റൈ യാത്ര വിശേഷങ്ങൾ  സോളോ ഫീമെയിൽ ട്രാവലർ എന്ന വ്ളോഗിലൂടെ താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ കൂർഗിൽ നിന്നുളള താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പതിവ് യാത്രകളിൽ നിന്ന് വ്യത്യസ്തമായിരുന്നു താരത്തിന്റെ ഇത്തവണത്തെ കൂർഗ് യാത്ര. സ്ഥലങ്ങൾ കാണുകയും അവിടത്തെ പരിസ്ഥിതിയും ചരിത്രവും മനസ്സിലാക്കുക എന്നതിനപ്പുറം താരത്തിന്റെ ഗെറ്റപ്പായിരുന്നു സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

കേരളത്തിനോട് ഏറെ സാമ്യമുള്ള സ്ഥലമാണ് കൂർഗെന്നും. നാടിന്റെ തനത് രുചി നേടി താരം ആദ്യപോയത് കൂർഗിലെ അധിപ്രശസ്തമായ റെസ്റ്റോറന്റായ കൂർഗ് കുസ്യൻ എന്ന റസ്റ്റോറന്റിലേയ്ക്കായിരുന്നു. കൂർഗ് ഭക്ഷണരീതികളിൽ ഏറ്റവും ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ് പോർക്ക്. പോർക്ക് കൊണ്ട് നിരവധി വിഭവങ്ങളാണ് കൂർഗ്വാസികൾ ഉണ്ടാക്കുന്നത്. കൂർഗിലേയ്ക്ക് യാത് ചെയ്യുന്നവർ തീർച്ചയായും തനത് കൂർഗ് പോർക്ക് ഫ്രൈ കഴിക്കണമെന്ന് ലെന വ്‌ളോഗിൽ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button