മോളിവുഡിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമാണ് ‘ലൂസിഫർ’. മോഹൻലാലിന് നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധനം ചെയ്ത ഈ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് അവകാശം വാങ്ങാനുള്ള തയ്യറെടുപ്പിലാണ് ചിരഞ്ജീവി. ഇപ്പോഴിതാ ചിത്രത്തിന്റെ അവകാശം വാങ്ങാനുള്ള കാരണം പറയുകയാണ് താരം.
ഈ അടുത്ത സമയത്താണ് ഞാന്‍ ലൂസിഫര്‍ കണ്ടത്. മലയാളത്തിലെ ഏറ്റവും വലിയ വിജയമാണെന്നും എന്തായാലും കാണണമെന്നും എന്നോട് ആരോ പറഞ്ഞു. ആദ്യകാഴ്ചയില്‍ അത്ഭുതപ്പെടുത്തിയ ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജ് അത് സംവിധാനം ചെയ്തിരിക്കുന്ന രീതിയും. കണ്ടപ്പോള്‍ ലൂസിഫര്‍ എനിക്ക് തെലുങ്കില്‍ ചെയ്യണമെന്ന് തോന്നി. എന്നാൽ ചിത്രത്തിന്റെ തെലുങ്ക് ഡബ്ബിംഗ് പതിപ്പ് അതിനകം റിലീസ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പിന്നാലെ അറിഞ്ഞു. എങ്കിലും എനിയ്ക്ക് അത് ചെയ്യണമെന്നു തന്നെ തോന്നി. അതിനാല്‍ റൈറ്റ്സ് വാങ്ങി. എന്റെ അടുത്തതോ അതിനടുത്തതോ ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയിരിക്കും. ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കിലും അദ്ദേഹം അവതരിപ്പിക്കണമെന്നായിരുന്നു തന്റെ ആഗ്രഹം. എന്നാല്‍ ആ വേഷത്തില്‍ രാംചരണ്‍ വന്നാല്‍ കൂടുതല്‍ നന്നാവുമെന്നാണ് പൃഥ്വിരാജ് പറഞ്ഞതെന്നും ചിരഞ്ജീവി പറയുന്നു.
‘സെയ്റ നരസിംഹ റെഡ്ഡി’യുടെ കേരള ലോഞ്ചിലാണ് അദ്ദേഹം ഈ കാര്യം സംസാരിച്ചത്. ചടങ്ങിൽ പൃഥ്വിരാജും എത്തിയിരുന്നു.
Post Your Comments