GeneralLatest NewsTV Shows

ഉപ്പും മുളകിലെ ലച്ചുവിന് കല്യാണം? വരന്‍ കിച്ചു !!ഒരുകാരണവശാലും അതിന് സമ്മതിക്കില്ലെന്നു ആരാധകന്‍

ഈ വിവാഹ കാര്യത്തില്‍ മുടിയനു തീരെ താത്പര്യമില്ല.

ജനപ്രിയ പരമ്പര ഉപ്പും മുളകിലേയ്ക്ക് പുതിയ അതിഥി എത്തുകയാണ്. ബാലുവും നീലുവും ഇവരുടെ അഞ്ചു മക്കളും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ അണിനിരക്കുന്ന പരമ്പരയില്‍ യഥാര്‍ത്ഥ ജീവിതത്തിലെ സഹോദരന്‍മാരും അച്ഛനും മകളുമൊമക്കെ അഭിനേതാക്കളായി എത്തിയത് ശ്രദ്ധേയമായി. ഇപ്പോഴിതാ ബാലുവിന്റെ മൂത്ത മകള്‍ ലച്ചു വിവാഹിതയാകുന്നു. വരനും കുടുംബത്തില്‍ ഉള്ളയാള്‍ തന്നെയാണ്.

uppum mulakum

നീലുവിന്റെ സഹോദരനായ ശ്രീരാജിന്റെ മകനായ ഗൗതമന് (കിച്ചു) ലച്ചുവിനെ വിവാഹം ചെയ്തുകൊടുക്കാമെന്ന് സമ്മതിച്ചിരിക്കുകയാണ് എല്ലാവരും. കുട്ടിക്കാലം മുതലേ തന്നെ സുഹൃത്തുക്കളായ കിച്ചുവിനെ വിവാഹം ചെയ്യുന്നതില്‍ ലച്ചുവും സന്തോഷത്തിലാണ്. വീഡിയോ കോളിങ്ങും ചാറ്റിങ്ങുമൊക്കെ സജീവമായി നടക്കുകയാണ്.

എന്നാല്‍ ഈ വിവാഹ കാര്യത്തില്‍ മുടിയനു തീരെ താത്പര്യമില്ല. കിച്ചു ആള് ശരിയല്ലെന്നും തനിക്ക് അളിയനായി വരുന്നത് സഹിക്കാനാവില്ലെന്നുമാണ് മുടിയന്‍ പറഞ്ഞത്. ലച്ചുവിന്റെ കല്യാണത്തെക്കുറിച്ച് അറിഞ്ഞതോടെ ആരാധകരും ആശങ്കയിലാണ്. ഒരുകാരണവശാലും അതിന് സമ്മതിക്കില്ലെന്നും കല്യാണം മുടക്കാനാണ് തങ്ങളുടെ പദ്ധതിയെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. സിംഗിളായ ലച്ചുവിനോടാണ് താല്‍പര്യമെന്നായിരുന്നു ചിലരുടെ കമന്റ്. ചെന്നൈയില്‍ പോയി കിച്ചുവിനെ കാര്യങ്ങള്‍ ധരിപ്പിച്ചാലോയെന്നായിരുന്നു ഒരാളുടെ ചോദ്യം. അവന്‍ വേണേല്‍ കാല്‍ കഴുകട്ടെയെന്ന് പറഞ്ഞ മുടിയനൊപ്പമാണ് തങ്ങളെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button