GeneralLatest NewsTV Shows

പലരും പറയുന്നത് ഞാന്‍ വേറെ കല്യാണം കഴിച്ചുവെന്നാണ്; ‘ഏറ്റവുമധികം കല്യാണം കഴിച്ചവള്‍’ നടി രേഖ പറയുന്നു

ഞാന്‍ കിടന്നു ഉറങ്ങുവാണെങ്കില്‍ കൂടി എന്നെ പറ്റി പറയുന്നത് ഞാന്‍ വേറെ കല്യാണം കഴിച്ചുവെന്നാണ്.

പരസ്പരം സീരിയലിലെ പദ്മാവതി എന്ന കഥാപാത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് രേഖ രതീഷ്‌. പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന രേഖ തന്നെക്കുറിച്ച് പ്രചരിക്കുന്ന അപവാദങ്ങള്‍ക്ക് മറുപടിയുമായി എത്തുകയാണ്. നടിയുടെ സ്വകാര്യജീവിതത്തെക്കുറിച്ചു ഗോസിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രേഖ.

താരത്തിന്റെ വാക്കുകള്‍ .. ‘ഞാന്‍ പോലും അറിയാത്ത പല ന്യൂസുകളാണ് എന്നെ പറ്റി വരുന്നത്. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ യുട്യൂബ് നോക്കും, കാരണം ഞാന്‍ കിടന്നു ഉറങ്ങുവാണെങ്കില്‍ കൂടി എന്നെ പറ്റി പറയുന്നത് ഞാന്‍ വേറെ കല്യാണം കഴിച്ചുവെന്നാണ്. കൂട്ടുകാര്‍ വിളിച്ചു ചോദിക്കുമ്പോള്‍, നിങ്ങള്‍ എന്തിനു ടെന്‍ഷന്‍ അടിക്കണം ഞാന്‍ ഈ വീട്ടില്‍ തന്നെ ഉണ്ട് എന്ന് നിങ്ങള്‍ക്ക് അറിയില്ലേ എന്ന് ചോദിയ്ക്കും. എന്നാല്‍ എന്റെ മകന്റെ സ്‌കൂളില്‍ നിന്നും പോലും ഇത്തരം ചോദ്യങ്ങള്‍ വരാറുണ്ട്. ആ സമയത്ത് ഗൂഗിളില്‍ എന്റെ പേരടിച്ച് പരതുമ്പോള്‍ പുതിയ അപവാദ കഥകള്‍ വന്നിട്ടുണ്ടാകാം. പലതും വായിക്കുമ്പോള്‍ നെഞ്ചുപൊട്ടാറുണ്ട്. ”

പ്രായം എപ്പോഴും കൂട്ടിപ്പറയാനാണ് താല്‍പര്യമെന്ന് പറഞ്ഞ രേഖ 37 ആയി തന്റെ വയസ്സെന്നും പങ്കുവച്ചു. ഏറ്റവുമധികം കല്യാണം കഴിച്ചവള്‍ എന്ന ഇരട്ടപ്പേരുമുണ്ടെന്ന് രേഖ പറയുന്നു. താരം നാലു തവണ വിവാഹിതയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button