മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ലക്ഷ്മി. അഭിനയം മാത്രമല്ല ഷൂട്ടിങ്ങ് തിരക്കുകൾക്കിടയിലും ഭർത്താവിനും മകൾക്കുമൊപ്പം യാത്രകളും ലക്ഷ്മി നടത്താറുണ്ട്. എന്നാൽ മുൻകുട്ടിയുള്ള യാത്രകൾ നടക്കാറില്ല, പെട്ടെന്നുള്ള ട്രിപ്പുകളാണ് അധികമെന്നും താരം പറയുന്നു. യാത്രകളെ ഒരുപാട് ഇഷ്ടമുള്ള താരം പ്രേതഭവനിലെ യാത്രാനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്.
ഭർത്താവിനും സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു ആ കൊടൈക്കാനാൽ യാത്ര. പ്ലാൻ ചെയ്ത യാത്രയായിരുന്നു അത്. താൻ മാത്രമായിരുന്നു യാത്രയിലെ ഒരു സ്ത്രീ. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തങ്ങൾ കോട്ടേജ് കണ്ടെത്തുകയായിരുന്നു. ഒരു പ്രേതം ഭവനം പോലെയായിരുന്നു അത്. കോട്ടേജ് ഇതു തന്നെയാണോ എന്ന് ഉറപ്പു വരുത്താൻ മൂന്ന് തവണ ഗൂഗിൾ മാപ്പിന്റെ സഹായം തേടിയിരുന്നു. അപ്പോഴെല്ലാം എത്തിച്ചേർന്നത് ഇതേ സ്ഥലത്ത് തന്നെയായിരുന്നു.
ഭീതി പരത്തുന്ന ഒരു സന്ദർഭമായിരുന്നു അത്. കൂടെയുളളവരിലും ഭയമുണ്ടായി. ഞങ്ങളുടെ സുഹൃത്തിന്റെ സഹായത്തോടെയാണ് ഈ കോട്ടേജ് ബുക്ക് ചെയ്തത്. തങ്ങൾ സ്ഥലത്ത് എത്തിയപ്പോൾ രാത്രി 12 മണിയായിരുന്നു. ആ സമയത്ത് സുഹൃത്തിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം ഫോൺ എടുത്തില്ല ഉറങ്ങിയത് കൊണ്ടാകണമെന്ന് കരുതി.
ആ കോട്ടേജ് ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലമാണെന്ന് തങ്ങൾക്ക തോന്നിയതുകൊണ്ട് രാത്രി വണ്ടിയിൽ തന്നെ കിടന്ന് ഉറങ്ങുകയായിരുന്നു. തെട്ട് അടുത്ത ദിവസം സുഹൃത്ത് വിളിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. ഒട്ടും സുരക്ഷിതമല്ലാത്ത കോട്ടേജായിരുന്നു അതെന്നാണ് അറിയാൻ സാധിച്ചത. ശരിയ്ക്കും ടെൻഷനടിച്ച യാത്രയായിരുന്നു അത്. ഇപ്പോഴും അന്ന് അനുഭവിച്ച ടെൻഷൻ തനിയ്ക്ക് മറക്കാൻ സാധിച്ചിട്ടില്ലെന്നും താരം പറയുന്നു.
Post Your Comments