CinemaGeneralLatest NewsMollywoodNEWS

സിനിമയുടെ ഡേറ്റ്, മറ്റു മീറ്റിങ്ങുകള്‍ എല്ലാം നോക്കുന്നത് മറ്റൊരാളാണ് : ഷൈന്‍ നിഗം

സിനിമയുടെ ഡേറ്റ്, മീറ്റിംഗ് ഷെഡ്യൂള്‍ എന്നീ കാര്യങ്ങള്‍ക്ക് വേണ്ടി ഒരാളെ കൂടെ കൂട്ടിയിട്ടുണ്ട്

സാധാരണക്കാരില്‍ നിന്ന് സാധാരണക്കാരനായി പ്രേക്ഷകരുടെ കൈയ്യടി നേടുകയാണ്‌ ഷൈന്‍ നിഗം. റിയലസ്റ്റിക്ക് അഭിനയത്തിന്റെ വക്താവായി പുതിയ സിനിമാ ലോകം കരുതുന്ന സൂപ്പര്‍ നായകന്‍ ഷൈന്‍ നിഗം സെലിബ്രിറ്റി എന്ന ചട്ടക്കൂട് അഴിച്ചുവെച്ചാണ് പ്രേക്ഷകരോട് സംവദിക്കാറുള്ളത്. താന്‍ ജീവിതത്തില്‍ തീരെ പ്ലാനിംഗ് ഇല്ലാത്ത ഒരു വ്യക്തിയാണെന്ന് തുറന്നു പറയുകയാണ് ഷൈന്‍.

ഷൈന്‍ നിഗമിന്റെ വാക്കുകള്‍

‘എനിക്ക് പ്ലാനിംഗ് അല്‍പം കുറവാണ്. എന്റെ ജീവിതത്തില്‍ പ്ലാനിംഗ് ഇല്ലാതെയാണ് പലതും നടക്കുന്നത്. ചില കാര്യങ്ങള്‍ക്ക് പ്ലാനിംഗ് വേണമെന്ന് തോന്നാറുണ്ട്. സിനിമയുടെ ഡേറ്റ്, മീറ്റിംഗ് ഷെഡ്യൂള്‍ എന്നീ കാര്യങ്ങള്‍ക്ക് വേണ്ടി ഒരാളെ കൂടെ കൂട്ടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്ലാനിംഗ് ഇല്ലെങ്കില്‍ നമ്മളെ സമീപിക്കുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകും. അത് പാടില്ല. പ്ലാനിംഗ് വേണമെന്ന രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. കോളേജ് ജീവിതം കഴിയുന്നതിനു തൊട്ടു മുന്‍പ് ഒരു ദിവസം തീരെ പ്ലാനിംഗ് ഇല്ലാതെ സിനിമയില്‍ വരികയായിരുന്നു. ആ സമയത്ത് അങ്ങനെ കാര്യങ്ങള്‍ നടന്നു. സിനിമയില്‍ എത്തിയ ശേഷമാണ് പ്ലാനിംഗിനെക്കുറിച്ചും മറ്റും അറിയുന്നത്. പ്ലാനിംഗ് ഇല്ലാത്തതിന്റെ പ്രശ്നം ഇപ്പോഴുമുണ്ട് അത് പരിഹരിച്ചു വരുന്നു’. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഷൈന്‍ നിഗം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button