മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് മലയാളം പതിപ്പിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ബഷീര്‍ ബഷി. രണ്ടു വിവാഹം ചെയ്തതിലൂടെ വിവാദങ്ങളില്‍ നിറഞ്ഞു നിന്ന താരത്തിന്റെ ജന്മദിനത്തിൽ സർപ്രൈസ് നല്കി ഭാര്യമാരായ സുഹാനയും മഷൂറയും. ബഷീർ അറിയാതെ ആഘോഷം സംഘടിപ്പിച്ചാണു സർപ്രൈസ്. മഷൂറയുടെ യുട്യൂബ് ചാനലിലൂടെയാണ് ആഘോഷ വിഡിയോ പങ്കുവച്ചത്.
ഉറങ്ങുകയായിരുന്ന ബഷീറിനെ മക്കളും ഭാര്യമാരും ചേർന്ന് വിളിച്ചുണർത്തി. കേക്ക് മുറിച്ചതിനുശേഷം സമ്മാനങ്ങൾ കൈമാറി. ലൈവ് വീഡിയോയ്ക്കൊപ്പം നിരവധിപ്പേർ ബഷീറിന് ആശംസ അറിയിച്ചു. എന്നാല്‍ ഇതിനിടയിൽ അധിക്ഷേപിച്ചും ഒരാൾ കമന്റ് ചെയ്തു. വീട്ടിലുള്ളവരെ ബഹുമാനത്തോടെയും സ്നേഹത്തോടെയും കാണുന്നതിനാൽ അതേ ഭാഷയിൽ മറുപടി പറയാൻ താൽപര്യമില്ലെന്നുമായിരുന്നു ബഷീർ പ്രതികരിച്ചത്. ആശംസ അറിയിച്ചവർക്കെല്ലാം നന്ദിയുണ്ടെന്നും എല്ലാവരോടും സ്നേഹം മാത്രമേ ഉള്ളുവെന്നും ബഷിര്‍ കൂട്ടിച്ചേര്‍ത്തു
Post Your Comments