CinemaGeneralLatest NewsMollywoodNEWS

‘മാമാങ്കം’ ചിത്രത്തിന്റെ ടീസർ നാളെ ; ആകാംക്ഷയോടെ ആരാധകർ

മെഗസ്റ്റാർ മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ ടീസർ നാളെ റിലീസ് ചെയ്യും. ചിത്രത്തിന്റെ നിർമാതാക്കളായ കാവ്യ ഫിലിംസാണ് ടീസർ റിലീസ് ചെയ്യുന്നത്.

2009ല്‍ പുറത്തെത്തിയ ‘കേരളവര്‍മ്മ പഴശ്ശിരാജ’യ്ക്ക് ശേഷം ഒരു പീരീഡ് ഫിലിമില്‍ മമ്മൂട്ടി ആദ്യമായാണ് അഭിനയിക്കുന്നത്. കേരളത്തിലെ യുദ്ധവീരന്മാരുടെ പോരാട്ട വീര്യം ലോക സമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.

എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാൻ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button