നിക്കിന്റെ വരവോടെ ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. തങ്ങളുടെ ജീവിതത്തിലെ കാര്യങ്ങളെ മാതാപിതാക്കളുമായി ബന്ധപ്പെടുത്തിയാണ് കാണുന്നത്. പരസ്പരമുള്ള ധാരണയും സ്നേഹവും വിശ്വാസവുമൊക്കെയാണ് രക്ഷിതാക്കളുടെ ജീവിതത്തിന്റെ വിജയം. അത് തന്നെയാണ് തങ്ങളുടെ കാര്യത്തിലുമുള്ളത്. അതിനാല്‍ത്തന്നെ തന്റെ വിവാഹത്തെ അവരുടേതുമായി ബന്ധിപ്പിക്കാനാണ് താല്പര്യമെന്നും താരം പറഞ്ഞു.
ജീവിതത്തില്‍ തനിക്ക് ലഭിച്ച വലിയ ഭാഗ്യങ്ങളിലൊന്നാണ് നിക്കെന്നും. ഇതുവരെയുള്ള ജീവിതത്തില്‍ താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല മനുഷ്യനാണ് അദ്ദേഹം. താന്‍ ഓര്‍ക്കുന്നതിന് മുന്‍പായി തന്നെക്കുറിച്ച് ഓര്‍ക്കാനും പരിഗണിക്കാനും സ്നേഹിക്കാനും ലാളിക്കാനുമൊക്കെ ഒരാളുണ്ടാവുകയെന്നത് വലിയ ഭാഗ്യമാണ്. ഇത്തരത്തിലുള്ളൊരാളെക്കുറിച്ചായിരുന്നു മുന്‍പ് താന്‍ ചിന്തിച്ചിരുന്നതെന്നും നിക്ക് വന്നതിന് ശേഷം താന്‍ കൂടുതല്‍ സന്തോഷവതിയാണെന്നും പ്രിയങ്ക പറയുന്നു.
Post Your Comments