തമാശ ചിത്രങ്ങളിലൂടെ തിരിച്ചു വന്ന കുഞ്ചാക്കോ ബോബന് സിനിമയ്ക്ക് പുറത്തും തമാശകളിലൂടെ കാര്യങ്ങള്‍ പങ്കുവെച്ചു പ്രേക്ഷകരെ രസിപ്പിക്കുന്ന താരമാണ്. അടുത്തിടെ ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബനോട് മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന നടനാരെന്നു ചോദിച്ചപ്പോള്‍ താന്‍ ഒഴിച്ച് മലയാള സിനിമയില്‍ എല്ലാവരും മൊബൈല്‍ ഫോണിനു അഡിക്റ്റ് ആണെന്നുള്ള ബുദ്ധിപരമായ മറുപടിയാണ് നല്‍കിയത്.
‘ഗുലുമാലും’, ‘ട്രാഫികും’, ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’യുമാണ് തനിക്ക് തിരിച്ചു വരവില്‍ തനിക്ക് വലിയ ബ്രേക്ക് നല്കിയ സിനിമകള്‍ എന്നും അഭിമുഖത്തിനിടെ കുഞ്ചാക്കോ ബോബന് പങ്കുവെച്ചു. ബോബി സഞ്ജയ് ടീമിന്റെ കഥയക്ക് ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വരാനിരിക്കുന്ന കുഞ്ചാക്കോ ബോബന് സിനിമ, മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും കുഞ്ചാക്കോ ബോബനാണ് ഹീറോ.
Post Your Comments