BollywoodGeneralLatest News

താരദമ്പതിമാരുടെ വഴക്കിനു കാരണം നടി പ്രീതി?

പ്രീതിയോടുള്ള റിതേഷിന്റെ സ്നേഹ പ്രകടനങ്ങള്‍ ഇഷ്ടപ്പെടാത്ത രീതിയില്‍ നിന്ന ജെനീലിയയുടെ മുഖഭാവം മാറുന്നത് വേഗത്തിലാണ്.

തെന്നിന്ത്യന്‍ പ്രിയ താരദമ്പതിമാരാണ് ജെനീലിയ ഡിസൂസയും റിതേഷ് ദേശ്മുഖും. എന്നാൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഇരുവരുടെയും വഴക്കാണ് പ്രധാന ചര്‍ച്ച. റിതേഷ് ട്വിറ്ററിലൂടെ ഒരു ട്രോള്‍ പങ്കുവെച്ചു. അതിനു മറുപടിയുമായി ജെനീലിയയും ഒരു ട്രോള്‍ ഷെയർ ചെയ്തതോടെ ഇരുവരും തമ്മില്‍ പ്രശ്നത്തില്‍ ആണെന്ന സംശയത്തിലായി ആരാധകര്‍. ഇപ്പോള്‍ അതിനു തെളിവായി ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.

ദേഷ്യക്കാരിയായ ഏതൊരു സ്ത്രീയുടെ പിന്നിലും ഒരു പുരുഷന്‍ ഉണ്ടാകും എന്നായിരുന്നു ജെനീലിയയെ മെന്‍ഷന്‍ ചെയ്ത് റിതേഷിന്റെ പോസ്റ്റ്. സാധാരണ ഭര്‍ത്താവ് എന്തെങ്കിലും സംസാരിക്കുമ്പോള്‍ അദ്ദേഹമെന്താണ് പറയുന്നതെന്ന് ഞാന്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ അദ്ദേഹം തെറ്റായ കാര്യമാണ് പറയുന്നതെങ്കില്‍ ഞാന്‍ ഇടപെടുമെന്നായിരുന്നു ഇതിന് ജെനീലിയ യുടെ മറുപടി. ഈ വിമര്‍ശനത്തിനു പിന്നിലെ കാരണം കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍.

ഒരു പുരസ്കാര നിശയില്‍ പങ്കെടുക്കാന്‍ താരദമ്പതികള്‍ ഒന്നിച്ചെത്തി, ഫോട്ടോഷൂട്ടിന് പോസ് ചെയ്യുന്നതിനിടെ നടി പ്രീതി സിന്റെ അവിടെയെത്തി. പ്രീതിയുമായി റിതേഷ് സൗഹൃദ സംഭാഷണം നടത്തുന്ന വിഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ അതിൽ ആരാധകര്‍ ശ്രദ്ധിച്ചത് റിതേഷിനും പ്രീതിയ്ക്കും ഒപ്പം നിന്ന ജെനീലിയയെ ആണ്.

പ്രീതിയോടുള്ള റിതേഷിന്റെ സ്നേഹ പ്രകടനങ്ങള്‍ ഇഷ്ടപ്പെടാത്ത രീതിയില്‍ നിന്ന ജെനീലിയയുടെ മുഖഭാവം മാറുന്നത് വേഗത്തിലാണ്. ഈയൊരു പ്രശ്നത്തിന്റെ പേരിലാണ് താരദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോൾ യുദ്ധം നടത്തിയതെന്നാണ് ആരാധകരുടെ കണ്ടെത്തൽ.

shortlink

Post Your Comments


Back to top button