ഒരു പൊതു പരിപാടിക്കിടയില്‍ ബോണി കപൂര്‍ അനുചിതമായി നടി ഉര്‍വശി റൗട്ടേലയെ സ്പര്‍ശിച്ചെന്ന രീതിയില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ തന്നെ അദ്ദേഹം അനുചിതമായി സ്പര്‍ശിച്ചിട്ടില്ലെന്ന് പ്രതികരിച്ചിരിക്കുകയാണ് ഉര്‍വ്വശി. ബോണി കപൂറിന്റെ ഒരാംഗ്യം അനാവശ്യമായി പെരുപ്പിച്ച് കാണിക്കുകയാണ് സംഭവിച്ചതെന്നും ഉര്‍വ്വശി ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ .. “ആ വീഡിയോ പെട്ടെന്ന് തന്നെ വൈറലായി, എന്നാല്‍ ബോണി കപൂറിന്റെ ഒരാഗ്യം പെരുപ്പിച്ച് കാണിക്കുകയാണ് സംഭവിച്ചത്. ഞാന്‍ എത്തുന്നതിന് മുമ്ബേ അദ്ദേഹം അവിടെ എത്തിയിരുന്നു. ഫോട്ടോക്ക് പോസ് ചെയ്യുകയായിരുന്നു ഞങ്ങള്‍. വീഡിയോ കണ്ട് ഞെട്ടിപ്പോയി. എടുത്ത ആങ്കിള്‍ അത്തരത്തിലായതു കൊണ്ടാണ് ഇങ്ങനെ വൈറലായത്.” സംഭവം നടന്ന് ഏഴു ദിവസത്തോളം തനിക്ക് നിരന്തരം കോളുകള്‍ വന്നിരുന്നതായും ഉര്‍വശി കൂട്ടിച്ചേര്‍ത്തു
നിര്‍മ്മാതാവ് ജയന്തിലാല്‍ ഗാഡയുടെ മകന് അക്ഷയ് ഗാഡയുടെ വിവാഹ റിസപ്ഷനിടെയാണ് സംഭവം. നിര്‍മ്മാതാവ് ബോണി കപൂര്‍ ഉര്‍വ്വശിയുടെ പിന്നില്‍ സ്പര്‍ശിക്കുന്നതായുള്ള വീഡിയോയാണ് വൈറലായത്.
Post Your Comments